Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightകെ.പി.സി.സി...

കെ.പി.സി.സി പ്രസിഡൻറിനു മുന്നിൽ പരാതിക്കെട്ടഴിച്ച് ഭാരവാഹികൾ

text_fields
bookmark_border
കെ.പി.സി.സി പ്രസിഡൻറിനു മുന്നിൽ പരാതിക്കെട്ടഴിച്ച് ഭാരവാഹികൾ
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ ആ​രോ​പ​ണ​ത്തി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന് മു​ന്നി​ൽ പ​രാ​തി​ക്കെ​ട്ട​ഴി​ച്ച് ഭാ​ര​വാ​ഹി​ക​ൾ. സു​ൽ​ത്താ​ൻ ബ​ത്തേ​രി, നൂ​ൽ​പു​ഴ, ചീ​രാ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​ണ് അ​തൃ​പ്തി അ​റി​യി​ച്ച​ത്.പ്ര​ശ്നം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രോ​ടും സു​ധാ​ക​ര​െൻറ മ​റു​പ​ടി. ബാ​ങ്ക് കോ​ഴ​വി​വാ​ദം കോ​ൺ​ഗ്ര​സ്​ നേ​തൃ​യോ​ഗ അ​ജ​ണ്ട​യി​ലി​ല്ലാ​ത്ത കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, യോ​ഗ​ശേ​ഷം പ്ര​വ​ർ​ത്ത​ക​ർ ബാ​ങ്ക് വി​ഷ​യം ഉ​ന്ന​യി​ക്കാ​ൻ പ്ര​സി​ഡ​ൻ​റി​ന്​ മു​ന്നി​ൽ തി​ര​ക്കു​കൂ​ട്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​താ​യി കോ​ൺ​ഗ്ര​സി​െൻറ ജി​ല്ല ഭാ​ര​വാ​ഹി പ​റ​ഞ്ഞു. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മൂ​ന്നു ത​വ​ണ​യി​ൽ കൂ​ടു​ത​ൽ പ്ര​സി​ഡ​ൻ​റാ​യ​വ​ർ​ക്ക് വീ​ണ്ടു​മൊ​രു അ​വ​സ​ര​മു​ണ്ടാ​കി​ല്ലെ​ന്ന് ക​ൺ​വെ​ൻ​ഷ​നി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.

ഇ​ക്കാ​ര്യ​ത്തി​ലും ചി​ല നേ​താ​ക്ക​ൾ അ​തൃ​പ്​​ത​രാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ​ബ​ത്തേ​രി ബാ​ങ്ക്​ വി​ഷ​യ​ത്തി​ൽ കെ.​പി.​സി.​സി നി​യോ​ഗി​ച്ച ഉ​പ​സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കെ.​പി. ധ​ന​പാ​ല​ൻ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ഉ​പ​സ​മി​തി അം​ഗ​ങ്ങ​ൾ. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ട് പ​ഠി​ച്ച​ശേ​ഷം ബാ​ങ്ക് വി​ഷ​യ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നേ​ര​ത്തേ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. സ​തീ​ഷ് പു​തി​ക്കാ​ട് പ​റ​ഞ്ഞു. ഇ​തേ മ​റു​പ​ടി​യാ​ണ്​ ക​ൽ​പ​റ്റ​യി​ലും ആ​വ​ർ​ത്തി​ച്ച​ത്.

കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​ന്​ ജി​ല്ല​യി​ൽ സ്വീ​ക​ര​ണം

ക​ല്‍പ​റ്റ: കോ​ൺ​ഗ്ര​സി​െൻറ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ സ​ഹ​ക​ര​ണ സ​മി​​തി​യെ നി​യോ​ഗി​ക്കു​മെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി. കോ​ൺ​ഗ്ര​സ്​ ജി​ല്ല നേ​തൃ​യോ​ഗം ക​ല്‍പ​റ്റ വൈ​ൻ​ഡ്​ വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ണ്‍ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള ക​ര്‍മ​പ​രി​പാ​ടി​ക​ള​ട​ക്കം നേ​തൃ​യോ​ഗ​ത്തി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ വി​ശ​ദീ​ക​രി​ച്ചു. വ​യ​നാ​ട്ടി​ല​ട​ക്കം പാ​ര്‍ട്ടി​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തു​പ​ക​രു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ.​പി.​സി.​സി അ​ധ്യ​ക്ഷ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ശേ​ഷം ആ​ദ്യ​മാ​യി വ​യ​നാ​ട്ടി​ലെ​ത്തി​യ കെ. ​സു​ധാ​ക​ര​ന്​ ജി​ല്ല ക​വാ​ട​മാ​യ ല​ക്കി​ടി​യി​ൽ കോ​ൺ​ഗ്ര​സ്​ ​നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ജ്ജ്വ​ല സ്വീ​ക​ര​ണ​മാ​ണ്​ ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട് നാ​ല് മ​ണി​യോ​ടെ ല​ക്കി​ടി​യി​ല്‍ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​ഡി. അ​പ്പ​ച്ച​െൻറ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സു​ധാ​ക​ര​നെ സ്വീ​ക​രി​ച്ച​ത്. നി​ര​വ​ധി നേ​താ​ക്ക​ള്‍ അ​ദ്ദേ​ഹ​ത്തെ ഹാ​ര​മ​ണി​യി​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ക​ല്‍പ​റ്റ​യി​ലേ​ക്ക് ആ​ന​യി​ച്ചു. ഡി.​സി.​സി ഓ​ഫി​സി​ല്‍ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ മാ​സ്​​റ്റ​റു​ടെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്​​ത ശേ​ഷ​മാ​ണ്​ നേ​തൃ​യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ച​ത്.കെ.​പി.​സി.​സി വ​ര്‍ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ, പി.​ടി. തോ​മ​സ് എം.​എ​ല്‍.​എ, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍, ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം.​എ​ല്‍.​എ, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​കെ. അ​ബ്ര​ഹാം, അ​ഡ്വ. ടി.​ജെ. ഐ​സ​ക്, അ​ഡ്വ. എ​ന്‍.​കെ. വ​ര്‍ഗീ​സ്, പി.​പി. ആ​ലി, കെ.​എ​ല്‍. പൗ​ലോ​സ്, എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ന്‍, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ര്‍ഹാ​ജി, മോ​യി​ന്‍ ക​ട​വ​ന്‍ അ​ട​ക്ക​മു​ള്ള നി​ര​വ​ധി നേ​താ​ക്ക​ള്‍ സം​ബ​ന്ധി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaran
News Summary - k sudhakaran at wayanad
Next Story