മൂന്നുവര്‍ഷം ജില്ലയില്‍ സാക്ഷരരായത് 11892 പേർ
text_fieldsകൽപറ്റ: ജില്ല സാക്ഷരത മിഷെൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമഫലമായി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 11,892 മുതിര്‍ന്നവര്‍ സാക്ഷരരായി. ആദിവാസി സാക്ഷരത, സമഗ്ര പട്ടികവര്‍ഗ സാക്ഷരത, നവചേതന പട്ടികജാതി സാക്ഷരത, അക്ഷരലക്ഷം സാക്ഷരത എന്നീ പദ്ധതികളിലൂടെയാണ് ഇത്രയും മുതിര്‍ന്നവര്‍ സാക്ഷരരായത്.
പത്താം തരം തുല്യതക്ക് 1564 പേരും ഹയര്‍ സെക്കൻഡറി തുല്യതക്ക് 1304 പേരും വിജയിച്ചു. ഹയര്‍ സെക്കന്‍ഡറി തുല്യത വിജയിച്ചവരില്‍ ഭൂരിഭാഗവും ബിരുദത്തിന് പഠിച്ചുവരുന്നു.ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 58 ഇതര സംസ്ഥാനക്കാര്‍ മലയാളം പഠിച്ച് വിജയിച്ചു. ഗുഡ് ഇംഗ്ലീഷ് പദ്ധതിയിലൂടെ 102 പേര്‍ വിജയിച്ചു. അച്ഛി ഹിന്ദി പദ്ധതിയിൽ 21 പേര്‍ വിജയിച്ചു. നന്നായി മലയാളം കൈകാര്യം ചെയ്യാന്‍ പറ്റുന്ന പച്ചമലയാളം പദ്ധതിയിലൂടെ എട്ടുപേര്‍ വിജയിച്ചു.
നാലാം തരം തുല്യത 1022 പേരും ഏഴാംതരം തുല്യത 429 പേരും വിജയിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയര്‍പേഴ്‌സനായും സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കണ്‍വീനറുമായ ജില്ല സാക്ഷരത മിഷനാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാരും അതത് പ്രദേശത്തെ സാക്ഷരത സമിതി ചെയര്‍മാന്മാരാണ്.
ജില്ലയിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ബി.നസീമ ജില്ല പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജുവിന് നല്‍കി പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പ്രഭാകരന്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ.സി.ചെറിയാന്‍, സാക്ഷരത മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോഓഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.