വ്യാപക പരിശോധന; 235 കിലോ നിരോധിത ഉൽപന്നങ്ങള് പിടിച്ചെടുത്തു
text_fieldsകൽപറ്റ: ജില്ലയില്‍ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലതല സ്ക്വാഡ് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധികളില്‍ പരിശോധന നടത്തി.
സുല്‍ത്താന്‍ ബത്തേരി, കല്പറ്റ, പനമരം, നെന്മേനി, മുള്ളന്‍കൊല്ലി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 235 കിലോ നിരോധിത ഉൽപന്നങ്ങള് പിടിച്ചെടുത്തു.
75000 രൂപ പിഴയും ചുമത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളായ പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ കപ്പ്, ക്യാരി ബാഗ് തുടങ്ങിയവ വ്യാപകമായി സൂക്ഷിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ സ്ക്വാഡ് ശക്തമാക്കാന്‍ തീരുമാനിച്ചത്.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സ്ക്വാഡ് അറിയിച്ചു.
അനധികൃതമായി നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങള്, മാലിന്യങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍, മാലിന്യ സംസ്കരണം കൃത്യമായ രീതിയില്‍ നടത്താത്ത സ്ഥാപനങ്ങള്‍, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മാലിന്യങ്ങള്‍ തരംതിരിക്കാതെ പൊതുസ്ഥലത്ത് കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുക എന്നിവ ഉള്‍പ്പെടെ കണ്ടെത്തുന്നതിനുള്ള അധികാരമാണ് സ്ക്വാഡിനുള്ളത്. ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡര്‍ എം.പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ കെ. അനൂപ്, റഹിം ഫൈസല്‍, കെ.ടി. ഐജി, വി.ആര്. റിസ്വിക്, കെ.ബി. നിധി കൃഷ്ണ എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.