മാസ്ക് ധരിക്കാത്തതിന് പിഴയിട്ടത് 27,803 പേർക്ക്
text_fieldsകൽപറ്റ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇതുവരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് 7,868 കേസുകള്‍. 1802 പേരെ അറസ്റ്റ് ചെയ്തു. 3,988 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതില്‍ 148 കേസുകള്‍ ക്വാറൻറീൻ ലംഘിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതാണ്.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 27,803 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്തതിന് 6044 പേരിൽനിന്നും പിഴ ഈടാക്കി. 1,33,700ഓളം ആളുകളെ താക്കീത് നൽകി വിട്ടയച്ചതായും ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ അറിയിച്ചു. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ ജനങ്ങള്‍ സർക്കാർ നിർദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഷോപ്പുകളില്‍ ഒരേസമയം കൂടുതല്‍ ആളുകളെ കയറ്റരുത്. ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രാർഥന നടത്തരുത്.
വിവാഹം, മരണം എന്നീ ചടങ്ങുകളില്‍ സർക്കാർ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കരുതെന്നും കണ്ടെയ്ൻമെൻറ് സോണുകളില്‍ പൊലീസ് നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ടെന്നും നിർേദശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല െപാലീസ് മേധാവി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.