പോക്സോ കേസിൽ 40 വർഷം കഠിനതടവും 35,000 രൂപ പിഴയും
text_fieldsകൽപറ്റ: പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിനതടവും 35,000 രൂപ പിഴയും. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടിൽ മൊയ്തുട്ടി (60)യെയാണ് ജില്ല അഡീഷനൽ സെഷൻസ് കോടതി സ്പെഷൽ ജഡ്ജി വി. അനസ് ശിക്ഷിച്ചത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 2020ൽ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.
സമാനമായി 2020 വർഷത്തിൽ മറ്റു രണ്ടു കേസുകൾ കൂടി പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പടിഞ്ഞാറത്തറ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒയും ഇപ്പോൾ വയനാട് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുമായ എൻ.ഒ. സിബി, സബ് ഇൻസ്പെക്ടറായിരുന്ന പി. ഷമീർ, സിവിൽ പൊലീസ് ഓഫിസർ ജംഷീർ എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ടി.ജി. മോഹൻദാസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.