വയനാട്ടിൽ 74.98 ശതമാനം
text_fieldsകൽപറ്റ: വീറും വാശിയും അലയടിച്ച പ്രചാരണത്തിനൊടുവിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പ് വയനാട്ടിൽ സമാധാനപരം. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഒരുമണിക്കൂർ നേരത്തെ വൈകീട്ട് ആറുമണിക്ക് വോട്ടെടുപ്പ് സമാപിച്ചു. വനമേഖലയിലെ ബൂത്തുകളിൽ ബി.എസ്.എഫ് ഭടന്മാരുടെ കാവിലിലാണ് വോട്ടെടുപ്പ് നടന്നത്. കമ്പളക്കാട് ഗവ. യു.പി സ്കൂളിലെ 51ാം ബൂത്തിലെ ഒരു മേശയിൽ ബി.ജെ.പി ചിഹ്നം കാണാനിടയായത് പരാതിയെ തുടർന്ന് നീക്കി. മൂന്ന് മണ്ഡലങ്ങളിലായി 74.98 ശതമാനം വോട്ട് രേഖപ്പെടുത്തി. ഒട്ടുമിക്ക ബൂത്തുകളിലും ആറു മണിയോടെ വോട്ടെടുപ്പ് സമാപിച്ചു. അന്തിമ കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ ശതമാനത്തിൽ നേരിയ വർധനവുണ്ടാകും.
വയനാട്ടിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 20429 വോട്ടർമാരുടെ വർധന ഉണ്ടായിട്ടും പോളിങ് ശതമാനത്തിൽ കുറവ്. പോളിങ് കുറവ് മുന്നണികളിൽ ആശങ്ക പരത്തി. പല ബൂത്തുകളിലും ഇതു പ്രകടമായി.
2016ലെ നിയമസഭ തെരെഞ്ഞടുപ്പിൽ 78.22 ശതമാനമായിരുന്നു വയനാട്ടിലെ പോളിങ്. വനമേഖലയിലെ ബൂത്തുകളിൽ ബി.എസ്.എഫ് ഭടന്മാരുടെ കാവലിലാണ് വോട്ടെടുപ്പ് നടന്നത്.കമ്പളക്കാട് ഗവ. യു.പി സ്കൂളിലെ 51ാം ബൂത്തിലെ ഒരുമേശയിൽ ബി.ജെ.പി ചിഹ്നം കാണാനിടയായത് പരാതിയെ തുടർന്ന് നീക്കി. രാവിലെ മുതൽ എല്ലാ മണ്ഡലങ്ങളിലും വോട്ടർമാർ ബൂത്തുകളിലേക്ക് ഒഴുകിയെത്തി. ഉച്ച രണ്ടു മണിയോടെ 50 ശതമാനം കടന്നെങ്കിലും തുടർന്നുള്ള നാലുമണിക്കൂറിനിടയിൽ 20നും 25നുമിടയിൽ ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്. രണ്ടുമണിക്കും നാലിനുമിടയിൽ പോളിങ് മന്ദഗതിയിലായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് മണ്ഡലങ്ങളിലും കുറവാണ് പോളിങ്. മാനന്തവാടി മണ്ഡലത്തിൽ ഇത്തവണ 76.24 ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 2016ൽ 77.3 ശതമാനമായിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ 74 ശതമാനം പോൾചെയ്തു. കഴിഞ്ഞ തവണ 78.55 ആയിരുന്നു. കൽപറ്റയിൽ 74.17 ശതമാനം. 2016ൽ 78.75. ജില്ലയിൽ ഇത്തവണ മൂന്ന് മണ്ഡലങ്ങളിലും പോളിങ് ശതമാനത്തിൽ കൂടുതൽ പുരുഷന്മരാണ്.
ആദ്യ ഒരു മണിക്കൂറിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലായിരുന്നു കൂടുതൽ വോട്ടർമാർ എത്തിയത്. എട്ടുമണിയാവുേമ്പാഴേക്ക് 6975 വോട്ടർമാർ ഈ മണ്ഡലത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു (3.16 ശതമാനം). മാനന്തവാടിയിൽ 5972 പേരും (3.06 ശതമാനം), കൽപറ്റയിൽ 5649 പേരും (2.81 ശതമാനം) വോട്ട് ചെയ്തു. തുടർന്നുള്ള മണിക്കൂറുകളിൽ മാനന്തവാടി മണ്ഡലത്തിലെ വോട്ടർമാരാണ് മറ്റു രണ്ടിടത്തെ അപേക്ഷിച്ച് കൂടുതലായി ബൂത്തുകളിലെത്തിയത്.
10 മണിയോടെ മാനന്തവാടിയിൽ 23.17 ശതമാനവും കൽപറ്റയിൽ 23.17ഉം സുൽത്താൻ ബത്തേരിയിൽ 23ഉം ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടു മണിയോടെയാണ് ജില്ലയിൽ പോളിങ് 50 ശതമാനം കടന്നത്. മാനന്തവാടിയിൽ 52.54 ശതമാനവും സുൽത്താൻ ബത്തേരിയിലും കൽപറ്റയിലും 51.14, 50.8 ശതമാനം വീതവും ആളുകൾ രണ്ടു മണിയായപ്പോഴേക്കും വോട്ട് ചെയ്തു. ഉച്ച രണ്ടുമണിവരെ പുരുഷ വോട്ടർമാരാണ് കൂടുതലായി ബൂത്തുകളിലെത്തിയത്. മാനന്തവാടിയിൽ 54.29 ശതമാനവും (വനിതകൾ: 50.82) സുൽത്താൻ ബത്തേരിയിൽ 52.85ഉം (വനിത: 48.83) കൽപറ്റയിൽ 52.84ഉം (വനിത: 49.5) ശതമാനം പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. 4.30ഓടെ ജില്ലയിൽ ആകെയുള്ള 6,16,110 വോട്ടർമാരിൽ 4,07,998 പേർ (66.22 ശതമാനം) വോട്ട് രേഖപ്പെടുത്തി. അവസാന മണിക്കൂറായ ആറുമണിയോടെ ജില്ലയിലെ പോളിങ് ശതമാനം 74.98 ആണ്. 4,61,982 വോട്ടർമാർ വിധിയെഴുതി. മാനന്തവാടിയിൽ 76.44 ശതമാനവും (പുരുഷൻമാർ: 77.24 വനിതകൾ: 75.64), സുൽത്താൻ ബത്തേരിയിൽ 74.29ഉം (പുരുഷൻമാർ: 75.66. വനിതകൾ: 72.98), കൽപറ്റയിൽ 74.31ഉം (പുരുഷൻമാർ: 75.01 വനിതകൾ: 73.56) ശതമാനമാണ് പോളിങ്. മൂന്നു മണ്ഡലങ്ങളിലും കൂടുതലായി ഓക്സിലറി ബൂത്തുകൾ സജ്ജീകരിച്ചതിനാൽ ഏറെ സമയം കാത്തുനിൽക്കാതെതന്നെ എല്ലാവർക്കും വോട്ട് ചെയ്യാനായി. ജില്ലയിൽ 948 ബൂത്തുകളുണ്ടായിരുന്നതിൽ 372 എണ്ണം കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരുക്കിയ ഓക്സിലറി ബൂത്തുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.