Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2024 10:19 AM IST Updated On
date_range 7 Dec 2024 10:19 AM IST‘കരുതലും കൈത്താങ്ങും’, പരാതിപരിഹാര അദാലത് 28 മുതൽ
text_fieldsbookmark_border
കൽപറ്റ: മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്കുതലത്തില്‍ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത് നടത്തുന്നു. ഡിസംബര്‍ 28ന് വൈത്തിരി താലൂക്കിലും ജനുവരി മൂന്നിന് സുല്‍ത്താന്‍ ബത്തേരിയിലും നാലിന് മാനന്തവാടി താലൂക്ക് കേന്ദ്രങ്ങളിലും അദാലത് നടക്കും.
അദാലത്തിലേക്കായി ഡിസംബര്‍ 23വരെ താലൂക്ക് ഓഫിസുകളിലും അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായും പരാതികള്‍ നല്‍കാം. പരാതിയില്‍ പേര്, ഫോണ്‍ നമ്പര്‍, താലൂക്ക്, ജില്ല എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.
അദാലത്തിൽ പരിഗണിക്കുന്നത്:
- ഭൂമി സംബന്ധമായ വിഷയങ്ങള്‍: പോക്കുവരവ്, അതിര്‍ത്തി നിര്‍ണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം, അതിര്‍ത്തി തര്‍ക്കങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍.
- സര്‍ട്ടിഫിക്കറ്റുകള്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം, നിരസിക്കല്‍
- കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, കെട്ടിട നമ്പര്‍, നികുതി,
- വയോജന സംരക്ഷണം
- പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍.
- മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികള്‍.
- ശാരീരിക, ബുദ്ധി, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന് മറ്റ് ആവശ്യങ്ങള്‍.
- പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, പൊതുജല സ്രോതസ്സുകളുടെ സംരക്ഷണം, കുടിവെള്ളം.
- റേഷന്‍കാര്‍ഡ് സംബന്ധമായ പരാതികൾ
- കാര്‍ഷിക വിളകളുടെ സംഭരണം-വിതരണം, വിള ഇന്‍ഷുറന്‍സ്.
- വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സഹായം, ഈ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍.
- ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍
- വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി
- ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,
- വന്യജീവി ആക്രമണത്തില്‍നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം.
- വിവിധ സ്കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച പരാതികള്‍
- തണ്ണീര്‍ത്തട സംരക്ഷണം
- അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് സംബന്ധിച്ചവ
- പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം
അദാലത്തില്‍ പരിഗണിക്കാത്തവ:
- നിർദേശങ്ങള്‍, അഭിപ്രായങ്ങള്‍
- ലൈഫ് മിഷന്
- ജോലിസംബന്ധമായ വിഷയങ്ങള്‍
- വായ്പ എഴുതിത്തള്ളല്‍
- പൊലീസ് കേസുകള്‍,
- ഭൂമി സംബന്ധമായ പട്ടയങ്ങള്‍ തരംമാറ്റല്‍
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ചികിത്സ ധനസഹായം ഉള്‍പ്പെടെയുള്ള ധനസഹായത്തിനായുള്ള അപേക്ഷകള്‍
- റവന്യു റിക്കവറി, വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ തുടങ്ങിയവ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story