അദാലത് ഇന്ന്; തദ്ദേശ പരാതികൾ കേൾക്കും
text_fieldsകൽപറ്റ: സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജന പരാതികള്‍ തീര്‍പ്പാക്കാനുള്ള തദ്ദേശ അദാലത് ചൊവ്വാഴ്ച രാവിലെ 9.30ന് സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ഹാളില്‍ തദ്ദേശ സ്വയംഭരണ- എക്സൈസ് - പാര്‍ലമെന്ററി കാര്യ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. അദാലത്തിലെത്തുന്നവര്ക്കുള്ള രജിസ്ട്രേഷന് രാവിലെ 8.30ന് ടൗണ്‍ഹാളില്‍ ആരംഭിക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, തദ്ദേശ മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത് സമിതികളിലെ പരാതികൾ, തദ്ദേശ വകുപ്പിന്റെ ഓഫിസുകളിൽ തീർപ്പാകാത്ത പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ അദാലത്തിൽ പരിഗണിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദേശങ്ങൾ, ബിൽഡിങ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണ സർട്ടിഫിക്കറ്റ്, വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതിനിർവഹണം, സാമൂഹിക സുരക്ഷ പെൻഷൻ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളിലെ പരാതികൾ അദാലത്തിൽ സ്വീകരിക്കും.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആര്. കേളു മുഖ്യാതിഥിയാവും. ടി. സിദ്ദീഖ് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.