കാര്‍ഷിക-ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ -മന്ത്രി റിയാസ്
text_fieldsകൽപറ്റ: കാര്‍ഷിക-ജൈവ സംരക്ഷണം സുസ്ഥിര വികസനത്തിലൂടെ സാധ്യമാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ നടക്കുന്ന എട്ടാമത് വയനാട് വിത്തുത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിത്തുത്സവം ടൂറിസം മേഖലയുമായി ചേര്‍ത്തുവെക്കുമെന്നും വയനാട് ബൊട്ടാണിക്കല്‍ ഗാര്ഡന് പ്രധാന ടൂറിസം കേന്ദ്രമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സുസ്ഥിര വികസനത്തില്‍ ജില്ലയെ മാതൃകയാക്കാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും. കര്‍ഷകര്‍ക്ക് ടൂറിസം മേഖലയെ ഇതര വരുമാന മാര്‍ഗമാക്കാന്‍ ഫാം ടൂറിസം മേഖലയില്‍ പരിശീലനം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്മാന് അഡ്വ. ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം ഡയറക്ടര്‍ വി. ഷക്കീല, ചെയര്പേഴ്സൻ ഡോ. സൗമ്യ സ്വാമിനാഥന്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. ജി.എന്‍. ഹരിഹരന്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണന്, എം.എസ്. സ്വാമിനാഥന് ഗവേഷണ നിലയം ട്രസ്റ്റി ഡോ. ജഗദീഷ് കൃഷ്ണ സ്വാമി, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി. മനോജ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.കെ. തങ്കമണി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.