കാട്ടുപന്നിയെ കൊല്ലാൻ അനുമതി ലഭിച്ചവരിൽ വയനാട്ടുകാരനും
text_fieldsകൽപറ്റ: കാട്ടുപന്നിയെ കൊല്ലാൻ ഹൈകോടതിയുടെ അനുമതി ലഭിച്ച 13 പേരിൽ വയനാട്ടുകാരനും. പടിഞ്ഞാറത്തറ പഞ്ചായത്തിൽ താമസിക്കുന്ന ഭിന്നശേഷിക്കാരനായ കമൽ ജോസഫിനാണ് അനുമതി ലഭിച്ചത്. കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് കോടതിയിൽനിന്നും വാങ്ങിയ ആദ്യ വയനാട്ടുകാരനും ഇേദ്ദഹമാണ്.
കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതിക്കായി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ 12 കർഷകരും വയനാട് ജില്ലയിൽനിന്ന് കമൽ ജോസഫുമാണ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. ഈ 13 കർഷകരുടെയും കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ ഏതുവിധേനയും കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകണമെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കമൽ ജോസഫി െൻറ വീടിന് സമീപത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്.
നട്ടുപിടിപ്പിച്ച കാർഷിക വിളകൾ എന്നും പന്നി നശിപ്പിക്കുന്നതിനാൽ കണ്ണീരോടെ കൃഷിയിടത്തിൽനിന്നും കയറിവരുന്ന പിതാവിെൻറ സങ്കടം കണ്ടാണ് ഇതുപോലുള്ള എല്ലാ കർഷകർക്കും വേണ്ടി നിയമപോരാട്ടം നടത്തിയതെന്ന് കമൽ പറഞ്ഞു. ഹരജിക്കാർക്കുവേണ്ടി അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, അഡ്വ. പ്രേം നവാസ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.