Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightഅ​മൃ​ത് 2.0...

അ​മൃ​ത് 2.0 കു​ടി​വെ​ള്ള പ​ദ്ധ​തി; ന​ഗ​ര​സ​ഭ​യി​ല്‍ 1,200 പു​തി​യ സൗ​ജ​ന്യ ക​ണ​ക്ഷ​ന്‍

text_fields
bookmark_border
drinking water project
cancel

ക​ല്‍പ​റ്റ: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ള്‍ക്കും കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 1,200 വീ​ടു​ക​ള്‍ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സൗ​ജ​ന്യ ക​ണ​ക്ഷ​ന്‍ ന​ല്‍കു​ന്ന​തി​ന്റെ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ കേ​യം​തൊ​ടി മു​ജീ​ബ് പ​റ​ഞ്ഞു. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​മൃ​ത് 2.0 കു​ടി​വെ​ള്ള പ​ദ്ധ​തി മു​ഖേ​ന 5,200 സൗ​ജ​ന്യ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍കാ​നാ​യി 73 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്കാ​ണ് അ​നു​മ​തി തേ​ടി​യ​ത്.

അ​തി​ല്‍ 36 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ച് 1,200 കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍കാ​ന്‍ 5.28 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​നു​മ​തി ല​ഭി​ച്ച​ത്.

യു.​ഐ.​ഡി.​എ​സ്.​എ​സ്.​എം.​ടി പ​ദ്ധ​തി മു​ഖേ​ന കാ​രാ​പ്പു​ഴ​യി​ല്‍ നി​ന്നു​ള്ള വെ​ള്ള​വു​മു​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ല്‍ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. അ​മൃ​ത് 2.0 മു​ഖേ​ന അ​നു​മ​തി​ക്കാ​യി സ​മ​ര്‍പ്പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ന്ന​തോ​ടെ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ള്‍ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 28 വാ​ര്‍ഡു​ക​ളി​ലും കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍കും.

ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി നേ​ര​ത്തെ ത​യാ​റാ​ക്കി​യ ലി​സ്റ്റി​ലു​ള്ള​വ​ര്‍ക്ക് മു​ന്‍ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ട​നെ ക​ണ​ക്ഷ​ന്‍ ന​ല്‍കു​മെ​ന്നും പ​ദ്ധ​തി പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളി​ല്ലാ​ത്ത വീ​ടു​ക​ളു​ണ്ടാ​വി​ല്ലെ​ന്നും ചെ​യ​ര്‍മാ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amrit 2.0 projectkalpetta news
News Summary - Amrit 2.0-drinking water Project-1200 new free connections
Next Story