അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന
text_fieldsകൽപറ്റ: ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധന നടത്തും. പരിശോധനക്കായി പ്രത്യേക സ്ക്വാഡുകളും രംഗത്തിറങ്ങും. കച്ചവട സ്ഥാപനങ്ങളില്‍ തിരക്കേറുന്ന സമയത്ത് ഉപഭോക്താക്കളുടെ അവകാശം ഉറപ്പാക്കുന്നതിനും അളവിലും തൂക്കത്തിലുമുണ്ടാകുന്ന വെട്ടിപ്പു തടയുന്നതിനുമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് മിന്നല്‍ പരിശോധനയുമായി രംഗത്തിറങ്ങുന്നത്.
വയനാട് ലീഗല്‍ മെട്രോളജി ഓഫിസില്‍ ഈ ദിവസങ്ങളില്‍ പ്രത്യേക കണ്ട്രോള് റൂം ആരംഭിക്കും. യഥാസമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപാരം നടത്തുക, രജിസ്ട്രേഷന് ഇല്ലാതെ ഉല്പന്നങ്ങള് പായ്ക്ക് ചെയ്ത് വില്‍ക്കുക, പായ്ക്കറ്റുകളില്‍ നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിലയില്‍ കൂടുതല്‍ ഈടാക്കുക തുടങ്ങിയ പരാതികള്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം.
കൺട്രോൾ റൂം നമ്പറിന് പുറമെ ഡെപ്യൂട്ടി കൺട്രോൾ ജനറലിനെയും സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരെയും നേരിട്ടും പരാതി അറിയിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ജില്ലയിലെ മൂന്നു താലൂക്കുകളിലായും മിന്നൽ പരിശോധന ആരംഭിക്കുമെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
19 കടകള്‍ക്ക് നോട്ടീസ് നല്കി
ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാനായി ജില്ലയില്‍ സപ്ലൈ ഓഫീസുകളുടെ നേതൃത്വത്തില്‍ പരിശോധന ഊര്‍ജിതമാക്കി. വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്ത 19 കടകള്‍ക്ക് നോട്ടീസ് നല്കി. വൈത്തിരി താലൂക്കില്‍ നടത്തിയ പരിശോധനക്ക് ജില്ല സപ്ലൈ ഓഫിസര്‍ പി.എ. സജീവ് നേതൃത്വം നല്കി.
കാവുംമന്ദം, പൊഴുതന എന്നിവിടങ്ങളിലെ പച്ചക്കറി കട, കോഴിക്കട, മത്സ്യക്കട, പലചരക്ക് കട, ഹോട്ടല്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാതെ വിപണനം നടത്തിയ 12 കടകള്‍ക്ക് നോട്ടിസ് നല്കി. റേഷനിങ് ഇന്‍സ്പെക്ടര്‍ എം.എസ്. രാജേഷ്, ഇാനുവല് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പനമരം ടൗണിലെ 23 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. വിലവിവരം പ്രദര്‍ശിപ്പിക്കാത്ത ഏഴു കടകള്‍ക്ക് നോട്ടീസ് നല്കി. താലൂക്ക് സപ്ലൈ ഓഫീസര്‍ നിതിന്‍ മാത്യുസ് കുര്യന്, റേഷനിങ് ഇന്‍സ്പെക്ടര്‍ എ.ജെ. ജോര്‍ജ്, പി.ജി. ജോബിഷ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഈറ്റ് റൈറ്റ് ചലഞ്ച്: ആവര്‍ത്തന പരിശോധന നടത്തും
ജില്ലയിലെ ഈറ്റ് റൈറ്റ് ചലഞ്ച് പദ്ധതിയിൽ ഉൾപ്പെട്ട സ്ഥാപനങ്ങളില്‍ പ്രത്യേക സമയങ്ങളിൽ ഇടവിട്ട് പരിശോധന നടത്താന്‍ ജില്ല ഭക്ഷ്യസുരക്ഷ ഉപദേശക സമിതി യോഗം തീരുമാനിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷ ഓഫിസര്‍മാരെ ചുമതലപ്പെടുത്തും. ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങള്‍ക്ക് ഹൈജിന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഫുഡ്സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് എന്നിവ ജില്ലയിലെ എല്ലാ കടകളിലും പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ നിര്‍ബന്ധമായും മെഡിക്കല്‍ ഫിറ്റ്നസ് എടുത്തിരിക്കണം. കടകളില്‍ കുടിവെള്ള പരിശോധന റിപ്പോര്‍ട്ട്, വ്യക്തി ശുചിത്വം, സ്ഥാപന ശുചിത്വം എന്നിവ പാലിച്ചിരിക്കണം. എല്ലാ വിദ്യാലയങ്ങളിലും ഫുഡ്സേഫ്റ്റി ലൈസന്‍സ്, കുടിവെള്ള പരിശോധന റിപ്പോര്‍ട്ട് എന്നിവ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി നിര്‍ബന്ധമാക്കും.
ജില്ലയില്‍ ഡെമോണ്സ്ട്രേഷന് ഓഫ് മില്ലറ്റ് (ഈറ്റ് റൈറ്റ് ചലഞ്ച് രണ്ടാം ഘട്ടം) നടത്താന്‍ തീരുമാനിച്ചു. സഞ്ചരിക്കുന്ന ഫുഡ് ടെസ്റ്റിങ് യൂനിറ്റ് മാസത്തില്‍ 10 ദിവസങ്ങളിലായി കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലായി പരിശോധന സൗകര്യം ഉറപ്പാക്കും. യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ സി.വി. ജയകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡി.എം (എച്ച്) ടെക്നിക്കല്‍ അസി. കെ.എം. ഷാജി, നോഡല്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ എം. കെ. രേഷ്മ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.