നിയമസഭ: വയനാട്ടിൽ അസാധുവായത് 2011 തപാൽ വോട്ടുകൾ
text_fieldsകൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലുമായി പോൾചെയ്ത തപാൽ വോട്ടുകളിൽ അസാധുവായത് 2011 എണ്ണം. തെരഞ്ഞെടുപ്പിന് തലേന്ന് വൈകീട്ടുവരെ ലഭിച്ച ആകെ തപാൽ വോട്ടുകൾ 12,453 ആയിരുന്നു. പോൾചെയ്ത തപാൽ വോട്ടുകളിൽ 16.14 ശതമാനവും അസാധുവായി. കൽപറ്റയിൽ ആയിരത്തിൽ കൂടുതലാണ് അസാധു. മൂന്ന് മണ്ഡലങ്ങളിലും വിജയികൾക്ക് 5000ൽ കൂടുതലാണ് ഭൂരിപക്ഷമെന്നതിനാലാണ് ഇത്രയും വോട്ടുകൾ അസാധുവായത് ജില്ലയിൽ മുന്നണികൾക്കിടയിൽ മുഖ്യ ചർച്ചാവിഷയവും വിവാദവുമാകാതിരുന്നത്.
മാനന്തവാടി മണ്ഡലത്തിൽ 3939 പേരും കൽപറ്റയിൽ 4427ഉം സുൽത്താൻ ബത്തേരിയിൽ 4087 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചത് തപാൽ വോട്ടിലൂടെയാണ്. കൂടുതൽ അസാധുവായത് കൽപറ്റ മണ്ഡലത്തിലാണ്; 1348 വോട്ടുകൾ. മാനന്തവാടിയിൽ 416ഉം സുൽത്താൻ ബത്തേരിയിൽ 247 തപാൽ വോട്ടുകളും അസാധുവായി.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും വിജയികളാണ് തപാൽ വോട്ടിലും മുന്നിലെത്തിയത്. സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണന് 1925ഉം കൽപറ്റയിൽ അഡ്വ. ടി. സിദ്ദീഖിന് 1407ഉം മാനന്തവാടിയിൽ ഒ.ആർ. കേളുവിന് 1729ഉം തപാൽ വോട്ടുകൾ ലഭിച്ചു. മൂന്ന് മണ്ഡലങ്ങളിലെയും രണ്ടാം സ്ഥാനക്കാരായ എം.എസ്. വിശ്വനാഥൻ, എം.വി. േശ്രയാംസ് കുമാർ, പി.കെ. ജയലക്ഷ്മി എന്നിവർ യഥാക്രമം 1639, 1390, 1513 തപാൽ വോട്ടുകൾ നേടി. സ്പെഷൽ പോളിങ് ഓഫിസർമാരുടെ അനാസ്ഥകാരണമാണ് ഇത്രയും വോട്ടുകൾ അസാധുവായതെന്ന് ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ തദ്ദേശ െതരഞ്ഞെടുപ്പ് മുതലാണ് ഉദ്യോഗസ്ഥർ വീടുകളിൽപോയി വോട്ടുചെയ്യിക്കൽ ആരംഭിച്ചത്. 90 വയസ്സ് കഴിഞ്ഞവർ, കിടപ്പുരോഗികൾ, ക്വാറൻറീനിൽ കഴിയുന്നവർ എന്നിവരുടെ വോട്ടാണ് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇങ്ങനെ ശേഖരിച്ചത്. ഒരു വോട്ടർക്കും അവസരം നഷ്ടപ്പെടരുതെന്ന പ്രശംസനീയമായ ലക്ഷ്യത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ധിറുതിയും അനാസ്ഥയുമാണ് ഇത്രയധികം വോട്ടുകൾ അസാധുവാകാൻ പ്രധാന കാരണമെന്നാണ് ആരോപണം.
ജില്ലയിലെ സ്ഥാനാർഥികൾക്ക് ലഭിച്ച തപാൽ വോട്ടുകൾ (മണ്ഡലം, സ്ഥാനാർഥി, പാർട്ടി, വോട്ട് എന്ന ക്രമത്തിൽ)
കൽപറ്റ
1. അശ്വിൻ ഭീംനാഥ് (ബഹുജൻ സമാജ് പാർട്ടി) 13
2. അഡ്വ. ടി. സിദ്ദീഖ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) 1407
3. ടി.എം. സുബീഷ് (ബി.ജെ.പി) 245
4. എം.വി. ശ്രേയാംസ് കുമാർ (ലോക് താന്ത്രിക് ജനതാദൾ) 1390
5. സുനിൽ വൈദ്യർ (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമൻറൈറ്റ്സ് മൂവ്മെൻറ് പാർട്ടി ഓഫ് ഇന്ത്യ) 11
6. കെ. ശൈലേഷ് (സ്വതന്ത്രൻ) 6
7. ടി. സിദ്ദീഖ് (സ്വതന്ത്രൻ) 7
മാനന്തവാടി
1. ഒ.ആർ. കേളു (സി.പി.എം) 1729
2. പി.കെ. ജയലക്ഷ്മി (ഇന്ത്യൻ നാഷനൽ കോൺഗ്രസ്) 1513
3. പള്ളിയറ മുകുന്ദൻ (ബി.ജെ.പി) 231
4. വിജയ ചേലൂർ (ബഹുജൻ സമാജ് പാർട്ടി) 2
5. ബബിത ശ്രീനു (എസ്.ഡി.പി.ഐ) 26
6. കെ.കെ. കേളു (സ്വതന്ത്രൻ) 14
7. ലക്ഷ്മി (സ്വതന്ത്ര) 8
സുൽത്താൻ ബത്തേരി
1. ഐ.സി. ബാലകൃഷ്ണൻ (കോൺഗ്രസ്) 1925
2. എം.എസ്. വിശ്വനാഥൻ (സി.പി.എം) 1639
3. സി.കെ. ജാനു (ബി.ജെ.പി) 264
4. ഒണ്ടൻ പണിയൻ (സ്വതന്ത്രൻ) 12
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.