Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightര​ണ്ടി​ട​ത്ത്​ ...

ര​ണ്ടി​ട​ത്ത്​ ജ​ന​വി​ധി തേ​ടി ഭൂ​സ​മ​ര സ​മി​തി

text_fields
bookmark_border
ര​ണ്ടി​ട​ത്ത്​  ജ​ന​വി​ധി തേ​ടി ഭൂ​സ​മ​ര സ​മി​തി
cancel
camera_alt

സി.​പി.​ഐ-​എം.​എ​ല്‍ റെ​ഡ്​​സ്​​റ്റാ​ര്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന ഭൂ​സ​മ​ര​സ​മി​തി സ്​​ഥാ​നാ​ർ​ഥി​ക​ളാ​യ അ​നി​ല​യു​ടെ​യും രാ​ജ​െൻറ​യും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ പോ​സ്​​റ്റ​ർ

ക​ല്‍പ​റ്റ: സി.​പി.​ഐ-​എം.​എ​ല്‍ റെ​ഡ്​ സ്​​റ്റാ​ര്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന ഭൂ​സ​മ​ര​സ​മ​തി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട്ടി​ല്‍ ര​ണ്ടു സീ​റ്റു​ക​ളി​ല്‍ ജ​ന​വി​ധി തേ​ടു​ന്നു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ൽ​പ​ള്ളി പ​ട്ടി​ക​വ​ര്‍ഗ വ​നി​ത സം​വ​ര​ണ ഡി​വി​ഷ​നി​ലും പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ 15ാം വാ​ര്‍ഡി​ലു​മാ​ണ് (കൊ​ള​റാ​ട്ടു​കു​ന്ന്) ഭൂ​സ​മ​ര​സ​മി​തി​യു​ടെ മ​ത്സ​രം.

പു​ൽ​പ​ള്ളി ഡി​വി​ഷ​നി​ല്‍ കാ​പ്പി​ക്കു​ന്ന് താ​ഴെ​ക്കാ​പ്പ് പ​ണി​യ കോ​ള​നി​യി​ലെ അ​നി​ല അ​ന​ന്ത​നും കൊ​ള​റാ​ട്ടു​കു​ന്ന് വാ​ര്‍ഡി​ല്‍ കൊ​ള​റാ​ട്ടു​കു​ന്ന് അ​രി​യ​ക്കോ​ട് പ​ണി​യ കോ​ള​നി​യി​ലെ എ.​കെ. രാ​ജ​നു​മാ​ണ് ഭൂ​സ​സ​മ​ര സ​മി​തി​യു​ടെ പോ​രാ​ളി​ക​ൾ.

താ​ഴെ​കാ​പ്പ് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ അ​ന​ന്ത​ന്‍-​കാ​ക്കി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് 38കാ​രി​യാ​യ അ​നി​ല. അ​വി​വാ​ഹി​ത​യാ​യ ഇ​വ​ര്‍ ഏ​ഴാം​ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ണ്ട്. കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് ഉ​പ​ജീ​വ​നം. അ​രി​യ​ക്കോ​ട് കോ​ള​നി​യി​ലെ വെ​ള്ളി-​നെ​ല്ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് രാ​ജ​ന്‍. എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ഗീ​ത​യും മ​ക​ന്‍ ര​ഞ്ജി​ത്തും അ​ട​ങ്ങു​ന്ന​താ​ണ് ക​ര്‍ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബം.

കൃ​ഷി​ഭൂ​മി​യും വാ​സ​യോ​ഗ്യ​മാ​യ പാ​ര്‍പ്പി​ട​വും ഔ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് അ​നി​ല​യും രാ​ജ​നും വോ​ട്ട​ര്‍മാ​രെ കാ​ണു​ന്ന​ത്. ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ര്‍ ധാ​രാ​ള​മു​ള്ള​താ​ണ് കൊ​ള​റാ​ട്ടു​കു​ന്ന്​ വാ​ര്‍ഡും പു​ൽ​പ​ള്ളി ബ്ലോ​ക്ക് ഡി​വി​ഷ​നും. പ​ണി​യ​ര്‍ക്ക്​ ആ​ദി​വാ​സി​ക​ളി​ലെ ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളി​ലു​ള്ള​വ​രും പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രും വോ​ട്ട് ത​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​നി​ല​യും രാ​ജ​നും.

സ്വ​ന്തം സ്ഥാ​നാ​ര്‍ഥി​ക​ളെ ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് താ​ഴെ​കാ​പ്പി​ലെ​യും അ​രി​യ​ക്കോ​ടി​ലെ​യും പ​ണി​യ വി​ഭാ​ഗം. ഭൂ​സ​മ​ര​സ​മി​തി​യു​ടെ തൊ​വ​രി​മ​ല ഭൂ​സ​മ​ര​ത്തി​ല്‍ അ​നി​ല​യും രാ​ജ​നും പ​ങ്കെ​ടു​ത്തി​രു​ന്നു. പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, 14, 15, 16 വാ​ര്‍ഡു​ക​ള്‍ ചേ​രു​ന്ന​താ​ണ് പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പു​ല്‍പ​ള്ളി ഡി​വി​ഷ​ന്‍. എ​ൽ.​ഡി.​എ​ഫി​ലെ ഇ​ന്ദി​ര സു​കു​മാ​ര​ന്‍, യു.​ഡി.​എ​ഫി​ലെ ര​ജ​നി ച​ന്ദ്ര​ന്‍, ബി.​ജെ. പി​യി​ലെ മി​നി പാ​ള​ക്കൊ​ല്ലി എ​ന്നി​വ​രാ​ണ് ഡി​വി​ഷ​നി​ലെ മ​റ്റു സ്ഥാ​നാ​ര്‍ഥി​ക​ള്‍.കൊ​ള​റാ​ട്ടു​കു​ന്ന്​ വാ​ര്‍ഡി​ല്‍ പി.​എ​ന്‍. ശി​വ​ന്‍ (കോ​ണ്‍ഗ്ര​സ്), ജോ​ഷി ചാ​രു​വേ​ലി​ല്‍ (സി.​പി.​എം), ഭാ​സ്‌​ക​ര​ന്‍ മ​ടാ​പ്പ​റ​മ്പ് (ബി.​ജെ.​പി), ജോ​സ് പി. ​മാ​ണി (എ.​എ.​പി) എ​ന്നി​വ​രും സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ര്‍ഡി​ല്‍ ബി.​ജെ.​പി​യു​ടെ സു​ചി​ത്ര മേ​ലേ​ക്കാ​പ്പാ​യി​രു​ന്നു വി​ജ​യി.

പ​ട്ടി​ക​വ​ര്‍ഗ​ക്കാ​രി​ല്‍ പി​ന്നാ​ക്കം​നി​ല്‍ക്കു​ന്ന പ​ണി​യ സ​മു​ദാ​യ​ത്തെ മു​ഖ്യ​ധാ​ര​യി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് അ​നി​ല​യെ​യും ജ​ന​റ​ല്‍ വാ​ര്‍ഡി​ല്‍ രാ​ജ​നെ​യും സ്ഥാ​നാ​ര്‍ഥി​യാ​ക്കി​യ​തെ​ന്ന്​ ഭൂ​സ​മ​ര സ​മി​തി ജി​ല്ല ക​ണ്‍വീ​ന​ര്‍ കെ.​വി. പ്ര​കാ​ശ്, സി.​പി.​ഐ-​എം.​എ​ല്‍ റെ​ഡ് സ്​​റ്റാ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി പി.​ടി. പ്രേ​മാ​ന​ന്ദ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020bhoosamara samiti
Next Story