ശ്രുതിക്ക് വീടുവെക്കാൻ 10 ലക്ഷം നൽകി ബോചെ
text_fieldsകൽപറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട ശ്രുതിക്ക് വീടുവെക്കാൻ വ്യവസായി ബോബി ചെമ്മണ്ണൂർ പത്തു ലക്ഷം രൂപ കൈമാറി.
ചികിത്സക്കായി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ബോബി ചെമ്മണൂർ ശ്രുതിയെ സന്ദർശിച്ച് സഹായവാഗ്ദാനം നൽകിയത്. ആശുപത്രി വിട്ട ശ്രുതി കൽപറ്റ അമ്പിലേരിയിലെ വാടക വീട്ടിലാണുള്ളത്.
ഇവിടെവെച്ചാണ് ടി. സിദ്ദീഖ് എം.എൽ.എ, ആർ.ജെ.ഡി നേതാവ് പി. കെ. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ല നേതാവ് റസാഖ് കൽപറ്റ, ചെമ്മണൂർ ഗ്രൂപ് പ്രതിനിധി ഹർഷൽ, സി.പി.ഐ നേതാവ് യൂസുഫ്, നാസർ കുരുണിയൻ തുടങ്ങിയവർ ചേർന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്. അപകടത്തിൽ മരിച്ച ശ്രുതിയുടെ പ്രതിശ്രുത വരനായ ജെൻസന്റെ അമ്മ മേരിയും ഉണ്ടായിരുന്നു. ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയാറാണെന്നും തൃശൂരിൽ നിന്ന് വിഡിയോ കാളിലൂടെ ബോബി ചെമ്മണൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.