പാലങ്ങൾ ദീപാലംകൃതമാക്കി ടൂറിസ്റ്റ്കേന്ദ്രങ്ങളാക്കും -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകൽപറ്റ: പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. കല്പറ്റ- മാനന്തവാടി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന താളിപ്പാറക്കടവ് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലങ്ങൾ ദീപാലംകൃതമാക്കി മാറ്റുകയും നദികൾക്ക് കുറുകെയല്ലാത്ത ഓവർ ബ്രിഡ്ജുകളുടെ താഴത്തെ ഭാഗം പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകും വിധം മികച്ച രീതിയിൽ പരിവർത്തനം ചെയ്യുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഒ. ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാഹുൽ ഗാന്ധി എം.പി യുടെ സന്ദേശം പോൾസൻ കൂവക്കൽ വായിച്ചു. താളിപ്പാറക്കടവ് പാലത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിച്ചു. അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ മുഖ്യാതിഥിയായി . എക്സിക്യൂട്ടിവ് എൻജിനീയര്‍ സി.എസ്. അജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. ആസ്യ, പി.ബാലൻ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ജില്ല പഞ്ചായത്ത് മെംബർ കെ.ബി. നസീമ, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ കെ.കെ. അസ്മ, പി.കെ. അബ്ദുറഹിമാൻ, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയിൽ, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, കൽപറ്റ പൊതുമരാമത്ത് പാലങ്ങൾ അസി.എക്സിക്യൂട്ടിവ് എൻജിനീയർ കമലാക്ഷൻ പാലേരി, കോഴിക്കോട് പൊതുമരാമത്ത് പാലങ്ങൾ സൂപ്രണ്ടിങ് എൻജിനീയർ പി.കെ. രമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.