ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയിൽ മൂന്നു കോളനികളിലെ വിദ്യാർഥികൾക്ക് ഇന്റർനെറ്റ് സൗകര്യമായി
text_fieldsകൽപറ്റ: മാനന്തവാടി താലൂക്കിലെ പ്ലാമൂല, ഓലഞ്ചേരി, വരിനിലം ആദിവാസി കോളനികള്‍, കോഴിക്കോട്-വയനാട് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈനാകുന്നു. പദ്ധതിയുടെ ഔദ്യോഗിക രേഖകള്‍ കലക്ടര്‍ എ. ഗീതക്ക് കോഴിക്കോട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുൽ ലത്തീഫ് കൈമാറി. വയനാട് ഡിവിഷനല്‍ എൻജിനീയര്‍ കെ. സുനില്‍, ജീവനക്കാരുടെ പ്രതിനിധികളായ എ.ജി. ചന്ദ്രന്, സി.ടി. ഉലഹന്നാന്, അലക്സ് പോത്തന് എന്നിവര്‍ പങ്കെടുത്തു.
ആദിവാസി മേഖലയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ള്‍ എത്തിച്ചാണ് ഇന്റര്‍നെറ്റ് വൈഫൈ സേവനം ലഭ്യമാക്കിയത്. ബി.എസ്.എന്‍.എല്‍ അംഗീകൃത കേബ്ള്‍ ഓപറേറ്ററായ എസ് ഫോര്‍ കേബ്ള്‍ വിഷനുമായി സഹകരിച്ചാണ് പദ്ധതി. ജില്ല പട്ടികവര്‍ഗ വികസന ഓഫിസിെൻറ അനുവാദത്തോടെ നല്കിയ കണക്ഷന് ഈ കോളനികളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായകമാവും. 100 എം.ബി.പി.എസ് വേഗമുള്ള ഇന്റര്‍നെറ്റ് കണക്ഷനാണ് നല്‍കിയത്.
ആധുനിക ടെലികോം സംവിധാനങ്ങള്‍ അപ്രാപ്യമായ വിദൂര ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസാവശ്യത്തിനു വേണ്ടിയാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മ ഇത്തരമൊരു ശ്രമം നടത്തിയത്. ഒരു തരത്തിലുള്ള ടെലികോം സേവനങ്ങളും ലഭ്യമല്ലാത്ത അമ്പതിലധികം സ്ഥലങ്ങളിലും ഭാഗികമായി മാത്രം ടെലികോം സേവനങ്ങള്‍ ലഭ്യമായ നൂറോളം കോളനികളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടതായി ജില്ല ഭരണകൂടം കണ്ടെത്തിയിരുന്നു.
ഇതില്‍ ഉള്‍പ്പെടുന്ന മൂന്നു കോളനികളാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയായ സ്പോര്‍ട്സ് ആൻഡ് കൾചറല്‍ ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് സ്പോണ്സര് ചെയ്തത്.
ജില്ല ഭരണകൂടത്തിെൻറ നിർദേശപ്രകാരം മറ്റ് 150ഓളം ട്രൈബല്‍ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന് നല്കുന്ന പ്രക്രിയ വിവിധ ഘട്ടങ്ങളിലാണ്. ഒപ്റ്റിക്കല്‍ കേബ്ള്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഈ കോളനികളില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.