തളിർത്ത് ചെണ്ടുമല്ലിത്തൈകളും വെള്ളരി വള്ളികളും
text_fieldsകൽപറ്റ: കൃത്യമായ പരിപാലനവും മികച്ച പരിചരണവും കിട്ടിയതോടെ ചെണ്ടുമല്ലി, വെള്ളരി, ജർബറ തൈകൾ മെല്ലെ പുഷ്ടിയോടെ വളർന്നു തുടങ്ങി. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മികവിന്റെ കേന്ദ്രത്തിലെ പോളി ഹൗസുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി-പുഷ്പ തൈകൾ നട്ടുവളർത്തിയത്. 8.3 ഏക്കർ സ്ഥലത്താണ് പച്ചക്കറി-പുഷ്പകൃഷിക്കായി മികവിന്റെ കേന്ദ്രം തുടങ്ങിയത്.
518.2 സ്ക്വയർ മീറ്ററുള്ള പോളിഹൗസുകളിലാണ് നൂറുക്കണക്കിന് തൈകൾ വളരുന്നത്. ഡൽഹി ആസ്ഥാനമായുള്ള സവീർ ബയോ ടെക് കമ്പനിക്കാണ് ടെൻഡർ കൊടുത്തിരിക്കുന്നത്. നിലവിൽ ഡോ.ശ്രീറാം, ഡോ. ശ്രീരേഖ, ഡോ. നജീബ് എന്നിവർക്കാണ് മികവിന്റെ കേന്ദ്രത്തിന്റെ ചുമതല. ഇത്തരം കൃഷി രീതികൾക്ക് ചിലവ് കൂടുതലാണെങ്കിലും ഘട്ടംഘട്ടമായി ലാഭത്തിൽ എത്തിക്കാൻ കഴിയും. പൂ വിപണിയിൽ കേരളത്തിൽ ആവശ്യക്കാർ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ മാർക്കറ്റ് കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഹൈടെക് രീതിയിൽ കൃഷിയെ സാധാരണക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയെന്നതാണ് കേന്ദ്രം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.