കാലിക്കറ്റ് സർവകലാശാല എം.കോം പരീക്ഷ അൻസ ചാൾസിന് ഒന്നാം റാങ്ക്
text_fieldsകൽപറ്റ: ഒരിക്കൽ നഷ്ടമായ സ്വപ്നം തിരിച്ചു പിടിച്ച സന്തോഷത്തിലാണ് അൻസ ചാൾസ്. കാലിക്കറ്റ് സർവകലാശാല എം.കോം പരീക്ഷയിൽ ഒന്നാം റാങ്കാണ് ഈ മിടുക്കി നേടിയത്. സുൽത്താൻ ബത്തേരി തൊടു വെട്ടി കുന്നിൽ വീട്ടിൽ ചാൾസിന്റെയും ജോളിയുടെയും ഇളയമകളാണ് അൻസ.
അഞ്ചിൽ 4.85 സ്കോർ നേടിയാണ് ഒന്നാമതെത്തിയത്. സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ പത്താം ക്ലാസുവരെയും മൂലങ്കാവ് സ്കൂളിൽ നിന്ന് പ്ലസ്ടുവും മികച്ച മാർക്കോടെ. തുടർന്ന് ബത്തേരി സെന്റ് മേരീസ് കോളജിലായിരുന്നു ബി.കോം പഠനം. ബി.കോമിന് നേരിയ പോയന്റിന് ഒന്നാം സ്ഥാനം നഷ്ടമായി.
ബി.കോമിന് കിട്ടിയ രണ്ടാം റാങ്ക് എം. കോമിന് ഒന്നിൽ എത്തിച്ചതോടെ അത് ഒരു പുതു ചരിത്രമായി. കോളജിൽ ആദ്യമായി പി.ജിക്ക് ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥിയായി അൻസിയ മാറി. ആശാരിപ്പണിക്കാരനായ ചാൾസിന് മകളെ ട്യൂഷനൊന്നും വിടാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു.
തയ്യൽ ജോലിയെടുത്താണ് മാതാവ് ജോളി കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. പി.എസ്.സി പരിശീലനം നടത്തുന്ന അൻസക്ക് സർക്കാർ ജോലിയാണ് ലക്ഷ്യം. അലീഷയാണ് സഹോദരി. അൻസിയുടെ സഹപാഠി ആദർശിന് എട്ടാംറാങ്കും ലഭിച്ചത് കോളജിന് ഇരട്ടനേട്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.