സിദ്ധാർഥൻ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ആരംഭിക്കണം -കെ.പി.സി.ടി.എ
text_fieldsകല്പറ്റ: സിദ്ധാർഥൻ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.സി.ടി.എ) കോഴിക്കോട് സര്‍വകലാശാല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും മെല്ലെപ്പോക്ക് കുറ്റവാളികളെ സഹായിക്കാനാണെന്നും യോഗം ആരോപിച്ചു. കാമ്പസുകളില്‍ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്താന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കുറ്റവാളികളെ സര്‍വകലാശാല അധികാരികളും സി.പി.എം നേതാക്കളും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന ആരോപണം ഉള്‍പ്പെടെ സിദ്ധാർഥിന്റെ കുടുംബം ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. പ്രസിഡന്റ് ഡോ. കെ.ജെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി. റഫീഖ് സ്വാഗതവും ലെയ്സണ്‍ ഓഫിസര്‍ പി. കബീര്‍ നന്ദിയും പറഞ്ഞു. സംസ്ഥന വൈസ് പ്രസിഡന്റ് ഡോ. ബിജു ജോണ്‍, സംസ്ഥാന സെക്രട്ടറി ഡോ. ടി.കെ. ഉമര്‍ ഫാറൂഖ്, സെനറ്റ് മെംബറുമാരായ ഡോ. വി.എം. ചാക്കോ, ഡോ. ജി. സുനില്‍ കുമാര്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.