കല്പറ്റ നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍പേഴ്സനും ഇന്ന് രാജിവെക്കും
text_fieldsകല്പറ്റ: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് നഗരസഭ ചെയര്മാന് മുസ്ലിം ലീഗിലെ മുജീബ് കെയെംതൊടിയും വൈസ് ചെയര്പേഴ്സൻ കോണ്‍ഗ്രസിലെ കെ. അജിതയും വ്യാഴാഴ്ച രാജിവെക്കും. തെരഞ്ഞെടുപ്പിലെ ധാരണ അനുസരിച്ച് രണ്ടര വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം കോൺഗ്രസിന് കൈമാറണമെന്ന വ്യവസ്ഥയിലാണ് രാജി. യു.ഡി.എഫ് നേതൃ ചർച്ചയിലാണ് രാജി തീരുമാനം.
അതേസമയം, കോൺഗ്രസിൽ നിന്ന് ആര് ചെയർമാനാവണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. മുജീബ് ഒഴിയുന്നമുറക്ക് ആരെ ചെയര്മാനാക്കുമെന്നതില് കോണ്‍ഗ്രസില്‍ സമവായം ഉണ്ടായില്ല. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ എമിലി ഡിവിഷനില്‍നിന്നുള്ള അഡ്വ. ടി.ജെ. ഐസക്കും മടിയൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാറും ചെയര്മാന് പദവിക്കായി രംഗത്തുവന്നതാണ് കാരണം.
ഡി.സി.സി പ്രസിഡന്റ് അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടിട്ടും ഇരുവരും വിട്ടുവീഴ്ചക്ക് തയാറായില്ല. അധികാരകാലം വീതിച്ചുനല്‍കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചപ്പോള്‍ ആദ്യ ഊഴത്തിന് രണ്ടുപേരും ശഠിച്ചു. ഇതേത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് നിശ്ചയിച്ച കാലാവധിയേക്കാളും ആറുമാസം അധികം നിലവിലെ ചെയർമാൻ തുടരാൻ കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.