വീട്ടിലിരുന്ന് മടുത്തെന്ന് കുട്ടികൾ; കാത്തിരിക്കൂ എന്ന് ജില്ല പൊലീസ് മേധാവി
text_fieldsകൽപറ്റ: ശിശു സംരക്ഷണ വകുപ്പിെൻറ ടേക്ക് ഓഫ് സംവാദ പരിപാടിയിൽ ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയോട് ചോദ്യങ്ങളും സംശയങ്ങളുമായി കുട്ടികൾ. കോവിഡ് കാലത്ത് വീട്ടിലിരുന്ന് മടുത്തു, കൂട്ടുകാരെ കാണാൻ ആഗ്രഹമുണ്ട് എന്നതൊക്കെയായിരുന്നു കുട്ടികളുടെ പരിഭവങ്ങൾ. കുറച്ചുകൂടി ക്ഷമിക്കൂ, ഇളവുകൾ വരും. പൊലീസ് മേധാവി സമാധാനിപ്പിച്ചു. വീട്ടിലിരിക്കുന്ന സമയം പാഴാക്കാതെ യൂട്യൂബിൽ മറ്റും വിവര വിനിമയ മാധ്യമങ്ങളിലൂടെ അവരവരുടെ അഭിരുചിക്ക് അനുസരിച്ച് അറിവുകൾ നേടാനും ഉപദേശം നൽകി.
പാഠപുസ്തക അറിവുകൾക്കപ്പുറം നമുക്ക് ചുറ്റും അനന്തമായിട്ടുള്ള ലോകമുണ്ട്. ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയിൽനിന്നെല്ലാം വിവരങ്ങൾ ശേഖരിക്കാനാകും. വിവര വിനിമയ സാങ്കേതികതയുടെ കാലത്ത് അറിവാണ് പ്രധാനമെന്നും കുട്ടികളെ ഓർമിപ്പിച്ചു. ഐ.പി.എസ് ആകാൻ കടന്നുവന്ന വഴികളെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും ജില്ല പൊലീസ് മേധാവി പറഞ്ഞു. ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ജില്ല ശിശു സംരക്ഷണ ഓഫിസർ ടി.യു. സ്മിത തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.