ക്രിസ്മസ് ആഘോഷം കളർഫുൾ
text_fieldsകൽപറ്റ: തിരുപ്പിറവിയുടെ സ്മരണകളുമായി നാടും നഗരവും ക്രിസ്മസ് ആഘോഷത്തിൽ. ദീപാലങ്കാരങ്ങളും വൈവിധ്യമാർന്ന നക്ഷത്രങ്ങളും പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും ആഘോഷത്തിന് പൊലിമയേകുകയാണ്.
സുൽത്താൻ ബത്തേരി അസംപ്ഷൻ എ.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി 1500 വിദ്യാർഥികൾ അണിനിരന്ന സാന്റ ഡാൻസ് അരങ്ങേറി. സാന്താക്ലോസ് വേഷത്തിലും ചുവപ്പ് വെള്ള നിറങ്ങളിലുള്ള വേഷം ധരിച്ചും ക്രിസ്മസ് തൊപ്പിയണിഞ്ഞുമാണ് കുട്ടികൾ ക്രിസ്മസ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ നൃത്തമാടിയത്.
അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ഒപ്പം കൂടിയതോടെ പരിപാടി കളറായി. എൽ.പി, യു.പി വിഭാഗക്കാർ പ്രത്യേക ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിപാടി. പ്രധാനാധ്യാപകൻ സ്റ്റാൻലി ജേക്കബ്, പി.ടി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, അധ്യാപകരായ ടിന്റു മാത്യു, അനു പി. സണ്ണി, നിഷ അലക്സ്, ട്രീസ ബെന്നി, സി. പ്രിയ എസ്.എച്ച് എന്നിവർ നേതൃത്വം നൽകി.
സുഗന്ധഗിരി: പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുഗന്ധഗിരിയിലെ അഗതിമന്ദിരത്തിലെ അന്തേവാസികളോടൊപ്പം ഗവ. യു.പി സ്കൂൾ സുഗന്ധഗിരിയിലെ വിദ്യാർഥികളുടെ ക്രിസ്മസ് ആഘോഷം വേറിട്ട അനുഭവമായി. പുതുവസ്ത്രങ്ങളും ക്രിസ്മസ് കേക്കും കുട്ടികൾ തയ്യാറാക്കിയ ആശംസ കാർഡുകളുമായാണ് അഗതിമന്ദിരത്തിൽ രാവിലെ എത്തിയത്.
പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, പി.ടി.എ പ്രസിഡന്റ് മേരി മഹേഷ്, പ്രധാനാധ്യാപിക കെ.വി. ഡെയ്സി, പി.ടി.എ വൈസ് പ്രസിഡന്റ് ഉണ്ണി നാഗൻ, അധ്യാപകരായ അബ്ദുല്ല ഷറഫ്, നിഖിൽദേവ്, വി.കെ. വിനീത, കെ. ലോലിത തുടങ്ങിയവർ സംസാരിച്ചു.
ട്രൈബൽ ഓഫിസർ രജനീകാന്ത്, വാർഡൻ സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പായസവിതരണം നടത്തി. മൊതക്കര: ഗവ. എൽ.പി സ്കൂൾ ആഭിമുഖ്യത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി. പ്രകാശ് അധ്യക്ഷത വഹിച്ചു.
മാനന്തവാടി ബ്ലോക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ പി. കല്യാണി, പ്രധാനാധ്യാപകൻ എം. മണികണ്ഠൻ, പി.ടി. സുഗതൻ, ഇ. യൂസഫ്, എം.ജെ. എൽസി, എൻ. വിനീത, പി.കെ. മിനിമോൾ, എം.എ. ബാലൻ, ഷിജ ബൈജു, അനിഷ ദിപിൽ, അർഷലി പി. ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.
കാവുംമന്ദം: കിടപ്പ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകള്‍ വീടുകളില്‍ എത്തിച്ച് നല്കി തരിയോട് സെക്കൻഡറി പെയിന്‍ ആൻഡ് പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് മാതൃകയായി. വിതരണം പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.കെ. രാജാമണി, ശാന്തി അനിൽ, അനിൽകുമാർ, സഞ്ജിത്ത് പിണങ്ങോട്, സണ്ണി കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
കല്പറ്റ: ജില്ല മൊത്തവ്യാപാര സഹകരണ സംഘത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷം സീനിയര്‍ ഡയറക്ടര്‍ വി.പി. ശങ്കരന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോകുല്‍ദാസ് കോട്ടയില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബഷീര്‍, ആര്. രാമചന്ദ്രന്, കെ.ഡി. തോമസ്, പി. വിനോദ്, ഒ.ഡി. ഓമന, കെ.ഡി. റെജീന, ആര്. രാജന്, ഷിജു ജോയ്, പി.ജെ. ജീമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ക്രിസ്മസ് കരോൾ
പുൽപള്ളി: സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ നടത്തി. ദേവാലയത്തിൽ തന്നെയാണ് കരോൾ ഗാനങ്ങളുമായി ഒത്തുകൂടിയത്.
പുൽക്കൂടൊരുക്കി ഓട്ടോ ഡ്രൈവർമാർ
പുൽപള്ളി: പാടിച്ചിറ ടൗണിൽ ഓട്ടോറിക്ഷ ൈഡ്രവർമാർ ഒരുക്കിയ പുൽക്കൂട് ശ്രദ്ധേയമാകുന്നു. ക്രിസ്മസിനെ വരവേൽക്കുന്നതിന്റെ ഭാഗമായാണ് ൈഡ്രവർമാർ പുൽക്കൂട് ഒരുക്കിയത്. ഓട്ടോസ്റ്റാൻഡിന്റെ പരിസരത്താണ് പുൽക്കൂട് നിർമിച്ചത്. പുൽക്കൂടിനോട് ചേർന്ന് അരുവികളും തടാകങ്ങളും കുന്നുകളും മലകളും വയലേലകളും ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് രഹിതമായാണ് എല്ലാം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രിസ്തുമസ് ട്രീയും ഒരുക്കിയിട്ടുണ്ട്. മതസൗഹാർദ്ദം ഈട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുൽക്കൂട് നിർമിച്ചതെന്ന് ൈഡ്രവർമാർ പറഞ്ഞു. ലിജോ, സുധി, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പ്രയത്നം കൊണ്ടാണ് പുൽക്കൂട് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.