ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി
text_fieldsകൽപറ്റ: നഗരപരിധിയിലെ ചുഴലിയിൽ ഭിന്നശേഷിക്കാരിയായ ആദിവാസി യുവതിയെ 32കാരൻ പീഡിപ്പിച്ചതായി പരാതി. 29കാരിയാണ് പീഡനത്തിന് ഇരയായത്. കുടുംബത്തിെൻറ പരാതിയിൽ കൽപറ്റ പൊലീസ് കേസെടുത്തു. യുവതി കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി പിടിയിലായതായി സൂചനയുണ്ട്. യുവതിയുടെ മാതാവ് നേരത്തേ മരിച്ചതാണ്.
പിതാവ് പ്രായാധിക്യം മൂലമുള്ള അസുഖങ്ങളിൽ കിടപ്പിലാണ്. ഒരു സഹോദരനും കിടപ്പു രോഗിയാണ്. മറ്റൊരു സഹോദരി രോഗ ബാധിതയായതിനാൽ ജോലിക്കൊന്നും പോകാൻ കഴിയില്ല. തിങ്കളാഴ്ച വൈകീട്ട് ആറിന് വീട്ടിലെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
രോഗം മാറാൻ പൂജ കഴിക്കണമെന്നും ഗുരുവായൂരിൽനിന്നു പൂജാ സാധനങ്ങൾ കൊണ്ടു വന്നിട്ടുെണ്ടന്നും പറഞ്ഞാണത്രെ ഇയാൾ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.