ഭിന്നശേഷിക്കാരനെയും സഹോദരിയെയും ബന്ധുക്കൾ ചേർന്ന് മർദിച്ചതായി പരാതി
text_fieldsകൽപറ്റ: കോട്ടത്തറ വാളാലിൽ ഭിന്നശേഷിക്കാരനും സഹോദരിക്കും പിതാവിനും ബന്ധുക്കളുടെ മർദ്ദനം. മർദനമേറ്റ മൂവരും ആശുപത്രിയിൽ ചികിൽസ തേടി. വാളാൽകല്ല് മൊട്ടംകുന്ന് കോളനിയിലെ രാജന്റെ മക്കളെയാണ് കോളനിയിൽ തന്നെയുള്ള ബന്ധുക്കൾ മർദിച്ചത്. ഇതു സംബന്ധിച്ച് കമ്പളക്കാട് പൊലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേർക്കെതിരെയാണ് കേസെടുത്തത്. സ്കൂൾ തുറന്നിട്ടും കോട്ടത്തറ ഹൈസ്കൂളിലെ ഒമ്പതാംതരം വിദ്യാർഥിയായ കോളനിയിലെ കുട്ടി സ്കൂളിൽ എത്താത്തത് അന്വേഷിച്ച അധ്യാപികയാണ് ഇവർ മർദനമേറ്റ് ആശുപത്രിയിലാണെന്നറിയുന്നത്.
ബന്ധുക്കളുടെ മർദ്ദനമേറ്റ് സഹോദരിയും പിതാവുമൊത്ത് 14കാരൻ ആശുപത്രിയിൽ ആണെന്നറിഞ്ഞതോടെ ഇവർ കമ്പളക്കാട് സ്റ്റേഷനിൽ പരാതി നൽകി. ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയാണ് ബന്ധുക്കൾ നിസ്സാര കാരണം പറഞ്ഞ് മർദിച്ചത്. തടയാൻ ചെന്ന പ്ലസ് ടു വിദ്യാർഥിനിയായ സഹോദരിയെയും ചോദിക്കാനെത്തിയ പിതാവിനെയും ക്രൂരമായി മർദിക്കുകയായിരുന്നു.നേരത്തേയും ഇത്തരത്തിൽ ആക്രമണമുണ്ടായിരുന്നതായും പരാതി നൽകിയിട്ടും നടപടി എടുത്തിരുന്നിരുന്നില്ലെന്നും ആരോപണമുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.