കോണ്‍ഗ്രസ് 138ാം ജന്മദിനാഘോഷം; രാജ്യത്തെ ചേര്‍ത്തുനിര്‍ത്തുകയെന്നത് കോണ്‍ഗ്രസിന്റെ ദൗത്യം- എം.കെ. രാഘവന്
text_fieldsകല്പറ്റ: 136 കോടി ജനതയുടെ മനസ്സറിഞ്ഞ് രാജ്യത്തെ ചേര്‍ത്തു നിര്‍ത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ ദൗത്യമെന്ന് എം.കെ. രാഘവന് എം.പി. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 138ാമത് ജന്മദിനത്തോടനുബന്ധിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കേക്ക് മുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമോ വികസനപരമോ ആയ കാഴ്ചപ്പാടുകളില്ലാതെ വര്‍ഗീയത മാത്രം പറഞ്ഞുകൊണ്ടാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്. ഇത് രാജ്യത്തെയും ജനങ്ങളെയും ശിഥിലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം, കെ.പി.സി.സി നിര്‍വാഹകസമിതി അംഗം കെ.എല്‍. പൗലോസ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.കെ. വിശ്വനാഥന് മാസ്റ്റര്‍, എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി.
കെ.പി.സി.സി അംഗം പി.പി. ആലി, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഒ.വി. അപ്പച്ചന്, എം.എ. ജോസഫ്, കെ.വി. പോക്കര്‍ഹാജി, അഡ്വ. ടി.ജെ. ഐസക്ക്, വി.എ. മജീദ്, ഡി.പി. രാജശേഖരന്, നിസി അഹമ്മദ്, എന്‍.യു. ഉലഹന്നാന്, പി. ശോഭനകുമാരി, ജി. വിജയമ്മ ടീച്ചര്‍, പി.എം. സുധാകരന്, ആര്. രാജേഷ്കുമാര്‍, ചിന്നമ്മ ജോസ്, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, ഗോകുല്‍ദാസ് കോട്ടയില്‍, വി.എന്‍. ശശീന്ദ്രന്, സജീവന് മടക്കിമല, കോമ്പി മമ്മൂട്ടി, ആര്. രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.