കുട്ടികളിൽ കോവിഡ്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
text_fieldsകൽപറ്റ: ജില്ലയില്‍ കോവിഡ് രോഗികളായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക മുന്നറിപ്പ് നല്‍കി.കുട്ടികളില്‍ കൂടുതലായി രോഗബാധ കണ്ടുവരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വയോജനങ്ങള്‍ക്ക് രോഗം പിടിപെടുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.
വയോജനങ്ങളില്‍ കൂടുതല്‍പേരും ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നവര്‍ ആയിരിക്കും. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരില്‍ കോവിഡ് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
കുട്ടികളും വയോജനങ്ങളും പരമാവധി വീടുകളില്‍നിന്ന് പുറത്ത് പോകാതെ ഇരിക്കണം.വീട്ടിലെ മറ്റുള്ളവര്‍ പുറത്തുപോകുമ്പോള്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും കൈകള്‍ ഇടക്കിടെ സോപ്പ്, വെള്ളം അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും മറ്റുള്ളവരില്‍നിന്ന് പരമാവധി അകലം പാലിക്കുകയും ചെയ്യണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.