Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightക്രിമിനൽ കേസുകൾ:...

ക്രിമിനൽ കേസുകൾ: പൊഴുതന സ്വദേശിയെ 'കാപ്പ' ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
ക്രിമിനൽ കേസുകൾ: പൊഴുതന സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
cancel
camera_alt

ജം​ഷീ​ര്‍ അ​ലി

കൽപറ്റ: ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച 'ഓപറേഷൻ കാവല്‍' പദ്ധതിയുടെ ഭാഗമായി യുവാവിനെതിരെ 'കാപ്പ' ചുമത്തി ജയിലിലടച്ചു. പൊഴുതന പെരുങ്കോട സ്വദേശി കാരാട്ട് വീട്ടില്‍ ജംഷീര്‍ അലിയെയാണ്(38) കാപ്പ ചുമത്തി ജയിലിലടച്ചത്.

വയനാട് ജില്ലയിലെ വൈത്തിരി, മേപ്പാടി, കേണിച്ചിറ, പടിഞ്ഞാറത്തറ, കല്‍പറ്റ, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കൂന്നൂര്‍, ഷോളൂര്‍മറ്റം സ്റ്റേഷനുകളിൽ കൊലപാതകം, ലഹരിമരുന്ന് വില്‍പന, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, പോക്സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും എക്സൈസ് കേസുകളിലും പ്രതിയാണ് ഇയാൾ.

ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ല കലക്ടർ എ. ഗീതയാണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal casekappa charged
News Summary - Criminal cases-A resident of Pozhuthana was charged kappa
Next Story