‘ഇഷ്ടത്തോടെ പഠിക്കൂ, എന്നാൽ നേടാം’
text_fieldsകൽപറ്റ:കൽപറ്റ: ഇഷ്ടത്തോടെ പഠിക്കണം എന്നാൽ കിട്ടും. ഇഷ്ടത്തോടെ പഠിച്ചില്ലെങ്കിൽ ഒന്നും കിട്ടില്ല. അതാണ് സത്യം... കേരള എൻജിനീയറിങ്ങിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ ഡേവിഡ് ജോക്ക് തന്റെ വിജയത്തെ കുറിച്ച് പറയാനുള്ളത് ഇങ്ങനെയാണ്. കൽപറ്റ തുർക്കി ബസാറിലെ അദ്വൈതം വീട്ടിലെ തൃശൂർ മെഡിക്കൽ കോളജിലെ ഡോ.ജോജോ ഇന്നാഫിയുടെയും മേപ്പാടി വിംസ് ഹോസ്പിറ്റലിലെ ഡോ. എലിസബത്ത് ജോസഫിന്റെയും മകനാണ് ഈ കൊച്ചുമിടുക്കൻ. സംസ്ഥാന തലത്തിൽ 165 ാം റാങ്കാണ് ഡേവിഡിനുള്ളത്.
ആദ്യ അവസരത്തിൽ തന്നെയാണ് മികച്ച വിജയം സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷമുണ്ട് ഡേവിഡിന്. എൻജിനീയറിങ്ങിൽ തന്നെയാണ് താൽപര്യം. കൽപറ്റ കേന്ദ്ര വിദ്യാലത്തിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. അതിനുശേഷം കോട്ടയത്ത് കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടു പഠനം. ഇതോടൊപ്പം എൻട്രൻസ് കോച്ചിങ്ങിലും പരിശീലനം. 10 മുതൽ 12 മണിക്കൂർ ആണ് പഠനം. രാത്രി സമയങ്ങളിലാണ് പഠിക്കുന്നത്. സഹോദരങ്ങൾ: കരോലിൻ,ആദിത്യ,അദ്വൈത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.