പൊലീസ് സുരക്ഷയിൽ പ്രതികളെത്തി; മാതാവിെൻറ അന്ത്യകർമങ്ങൾക്ക്
text_fieldsകൽപറ്റ: പൊലീസ് അകമ്പടിയിൽ മാതാവിെൻറ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വാശിപിടിച്ച മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾ ഒടുവിൽ വഴങ്ങി. വെള്ളിയാഴ്ച മാനന്തവാടി സബ് ജയിലിൽനിന്ന് പൊലീസ് സുരക്ഷയിലെത്തിയ ആേൻറാ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി ജയിലിലേക്ക് മടങ്ങി. വൈകീട്ട് മൂന്നരയോടെയാണ് പൊലീസ് സുരക്ഷയിൽ മൂവരും വാഴവറ്റയിലെ വീട്ടിലെത്തിയത്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി വ്യാഴാഴ്ച അനുവാദം നൽകിയിരുന്നെങ്കിലും പൊലീസ് സാന്നിധ്യത്തിൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതികൾ നിലപാടെടുത്തതോടെ ജയിലിലേക്ക് മാറ്റിയിരുന്നു. കൊണ്ടുപോകുമ്പോൾ ആവശ്യമായ സുരക്ഷയൊരുക്കാൻ കോടതി ജയിൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പൊലീസ് അകമ്പടിയോടെ പോകാമെന്ന് അറിയിച്ചതോടെയാണ് മൂവരെയും സംസ്കാര ചടങ്ങിന് പൊലീസ് എത്തിച്ചത്.
വീട്ടിലെയും തുടര്ന്ന് വാഴവറ്റ സെൻറ് സെബാസ്റ്റ്യൻ പള്ളിയിലെയും സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി വൈകീട്ട് അഞ്ചോടെ പ്രതികളെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി. നിലവിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം.
പൊലീസ് നടപടികൾ പൂർത്തിയായ ശേഷമാകും പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ ആവശ്യപ്പെടുക. മുട്ടിൽ വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് ഈട്ടി മുറിച്ചതുമായി ബന്ധപ്പെട്ട് 42 േകസുകളാണ് അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വനംവകുപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.