ഹൈടെക്കായി കൃഷിവകുപ്പ്; വിവരങ്ങൾ നൽകാൻ കലക്ടറേറ്റില്‍ കിയോസ്ക്
text_fieldsകൽപറ്റ: ‘കേരളഗ്രോ’ എന്ന ബ്രാന്‍ഡിലൂടെ കാര്‍ഷിക ഉല്പന്നങ്ങള് ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. പദ്ധതിയുടെ പ്രചാരണാർഥം കലക്ടറേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്ക്കിന്റെ ഉദ്ഘാടനം കലക്ടര്‍ ഡോ. രേണുരാജ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ വിപണി കണ്ടെത്താൻ കഴിയുന്നില്ലെന്ന കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനാകും.
സര്‍ക്കാര്‍ ഫാമുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കൃഷിവകുപ്പ് ഫാമുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിവിധ ഉൽപന്നങ്ങള് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വിവിധതരം ഉൽപന്നങ്ങള്, പച്ചക്കറി വിത്ത്, പഴവര്‍ഗ ചെടികളുടെ ലേയര്‍/ ഗ്രാഫ്റ്റ്, കുരുമുളക് ഗ്രാഫ്റ്റ്/ വേര് പിടിപ്പിച്ച തൈകള്‍, ഔഷധ സസ്യങ്ങള്‍, ജൈവ വളങ്ങള്‍, മൂല്യവര്‍ധിത ഉൽപന്നങ്ങള് എന്നിവ ഉൽപാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വിതരണത്തിന് തയാറാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ കൃഷിഭവന് തലത്തിലും കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍, സംരംഭങ്ങള്‍, കൃഷിക്കൂട്ടങ്ങള്‍, കര്‍ഷക ഉല്പാദക കമ്പനികള്‍ എന്നിവ ഉല്പാദിപ്പിക്കുന്ന വിവിധ കാര്‍ഷിക ഉല്പന്നങ്ങളും ഉള്‍പ്പെടുത്തും. എ.ഡി.എം എന്‍.ഐ. ഷാജു, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എസ്. സപ്ന, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രാജി വർഗീസ്, കെ.എം. കോയ, എല്‍. പ്രീത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ സി.എം. ഈശ്വരപ്രസാദ്, ടി. രേഖ, സി.എന്‍. അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.