ഭിന്നശേഷി കലോത്സവം ‘മഴവില്ല്’
text_fieldsഭിന്നശേഷി കലോത്സവം ജില്ല കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്യുന്നു
കല്പറ്റ: മുനിസിപ്പാലിറ്റിയിലെ ഭിന്നശേഷി കുട്ടികള്‍ക്കു വേണ്ടിയിട്ടുള്ള ഈ വര്‍ഷത്തെ കലാ കായികമേള ‘മഴവില്ല്’ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
കുട്ടികളുടെ കലാകായിക പരിപാടികള്‍ക്കൊപ്പം ചിത്രരചന പ്രദര്‍ശനം, ഭിന്നശേഷിക്കാര്‍ക്ക് ആധാര്‍-യു.ഡി.ഐ.ഡി സേവനങ്ങള്‍ക്കുള്ള പ്രത്യേക ക്യാമ്പും ഒരുക്കിയിരുന്നു. ജില്ല കലക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകന് ജംഷീര്‍ കൈനിക്കര മുഖ്യാതിഥിയായിരുന്നു.
നഗരസഭ ചെയര്മാന് മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്പേഴ്സൻ കെ. അജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ ജൈന ജോയ്, പി. സരോജിനി, അഡ്വ. മുസ്തഫ, എസ്. ശിവരാമന്, സെന്റ് ജോസഫ് കോണ്‍വെന്റ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, മുനിസിപ്പല്‍ സെക്രട്ടറി അലി അഷ്കര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്‍.പി. ഗീത എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പാലിറ്റി പരിധിയിലെ 68 ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പരിപാടികള്‍ അവതരിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.