സ്കൂളുകളിൽ ദുരന്തനിവാരണ പദ്ധതി വരുന്നു; മാര്‍ഗനിർദേശങ്ങള്‍ കലക്ടര്‍ പുറത്തിറക്കി
text_fieldsകൽപറ്റ: ദേശീയ ദുരന്തനിവാരണ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രത്യേക ദുരന്തനിവാരണ പദ്ധതികള്‍ തയാറാക്കുന്നു. ഇതിനുള്ള മാര്‍ഗനിർദേശങ്ങള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സനായ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പുറത്തിറക്കി.
•യു.പി, ഹൈസ്കൂള്‍, ഹയർ സെക്കന്‍ഡറി ഉള്‍പ്പെടെ എല്ലാ സ്കൂളുകളിലും പി.ടി.എയുടെയും വിദ്യാര്‍ഥികളുടെയും സഹകരണത്തോടെ വിവരശേഖരണം നടത്തും. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറാണ് പദ്ധതി തയാറാക്കുന്നതിന് ജില്ലതല നോഡല്‍ ഓഫിസര്‍.
ഓരോ വിദ്യാലയവും പ്രത്യേക നോഡല്‍ ഓഫിസറെ നിയമിക്കണം. ഇവര്‍ക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കും. ഒക്ടോബര്‍ അഞ്ചിനകം പദ്ധതി തയാറാക്കല്‍ പൂര്‍ത്തിയാക്കാനും പരിശോധനക്കുശേഷം ഒക്ടോബര്‍ 20 നകം ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം നേടാനുമാണ് നിർദേശം.
•യു.പി, ഹൈസ്കൂള്‍, ഹയർ സെക്കന്‍ഡറി വിഭാഗങ്ങള്‍ ഒരേ വളപ്പിലാണെങ്കില് ഒരു പദ്ധതി തയാറാക്കിയാല്‍ മതി. കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ദുരന്തനിവാരണ പദ്ധതി തയാറാക്കേണ്ടത്. ജില്ലയിലെ മേപ്പാടി, വടുവന്‍ചാല്‍ എന്നീ സ്കൂളുകളില്‍ ഇതിനകം പദ്ധതി തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.