"വിദ്യാലയങ്ങളിൽ പുകയില വേണ്ട" പദ്ധതിയുമായി ജില്ല ഭരണകൂടം
text_fieldsകൽപറ്റ: സ്കൂളുകളിൽ പുകയില വിമുക്ത പദ്ധതിയുമായി ജില്ല ഭരണകൂടം. ആഗസ്ത് 15നകം ഒരു പഞ്ചായത്തിന് കീഴില്‍ ഒരു സ്കൂള്‍ എന്ന രീതിയില്‍ പുകയില വിമുക്തമാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്. മേഘശ്രീ നിര്‍ദേശിച്ചു. ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലതല കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തുടര്‍ന്നു വരുന്ന രണ്ടുമാസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളും പുകയില വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്.
പദ്ധതി നടപ്പാക്കാന്‍ ഉടന്‍ യോഗം ചേരണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ ട്രൈബൽ മേഖലയില്‍ വലിയ തോതിലുള്ള പുകയില ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന 'പുക ഇല്ലാ ക്യാമ്പിൽ' പദ്ധതി കൂടുതല്‍ ഊരുകളിലേക്ക് വ്യാപിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കാമ്പയിനുകള്‍ സംഘടിപ്പിക്കും. പുകയില നിയന്ത്രണ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജീവിതശൈലി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തലത്തിൽ ഏറ്റവും പ്രാധാന്യം നല്കുന്ന പൊതുജനാരോഗ്യ പരിപാടിയാണ് പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍. പുകയില നിയന്ത്രണ നിയമം 2023 നടപ്പാക്കല്‍, ബോധവത്കരണം, പുകയില ശീലം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള കൗണ്‍സലിങ്, ചികിത്സ സഹായം, കുട്ടികളെ പുകയില ഉപയോഗ സാധ്യതയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍, വിദ്യാലയവും വിദ്യാലയത്തിന് 100 വാര ചുറ്റളവും പു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.