ജില്ല പഞ്ചായത്ത് സീറ്റ് ധാരണ; എൽ.ഡി.എഫിൽ ചർച്ച സജീവം
text_fieldsകൽപറ്റ: ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുന്നത് സംബന്ധിച്ച് എൽ.ഡി.എഫിൽ ചർച്ച സജീവമായി. കേരള കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗം ഉൾപ്പെടെ ഇപ്പോൾ 11 ഘടകകക്ഷികൾ മുന്നണിയിലുണ്ട്. ഇൗ സാഹചര്യത്തിൽ സീറ്റ് വിഭജനം സങ്കീർണമാണ്. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് വൻ വിജയം നേടുകയും എൽ.ഡി.എഫ് പരാജയെപ്പടുകയും ചെയ്തു. ഇത്തവണയും യു.ഡി.എഫ് പ്രതീക്ഷയിലാണ്. ഈ സാഹചര്യത്തിൽ ഇടതുമുന്നണി പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കണം. മാണി വിഭാഗത്തിന് സീറ്റ് ഉറപ്പാക്കാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം എൻ.സി.പി, ജനതാദൾ, ഐ.എൻ.എൽ തുടങ്ങിയ പാർട്ടികളുടെ ആവശ്യങ്ങളും പരിഗണിക്കണം. പുതുതായി എൽ.ജെ.ഡിയും മുന്നണിയിലുണ്ട്. എൻ.സി.പിക്കും ജനതാദൾ-എസിനും കഴിഞ്ഞ തവണ സീറ്റുണ്ടായിരുന്നു. സി.പി.എം 14 സീറ്റുകളിലും സി.പി.ഐ മൂന്ന് സീറ്റിലും മത്സരിച്ചു.
ഇത്തവണയും മൂന്ന് സീറ്റുകൾ സി.പി.ഐ ലക്ഷ്യമിടുന്നു. 14 സീറ്റുകളിൽ സി.പി.എം ഉറച്ചുനിൽക്കുന്ന സാഹചര്യവുമുണ്ട്. സി.പി.എം ഒന്നോ രണ്ടോ സീറ്റുകളിൽ നീക്കുപോക്കിന് തയാറായാൽ സി.പി.ഐക്കും ഒരു സീറ്റിെൻറ കാര്യത്തിൽ വഴങ്ങേണ്ടി വരും.
ഘടകകക്ഷികൾക്ക് സീറ്റ് നൽകണമെങ്കിൽ സി.പി.എം വിട്ടുവീഴ്ച ചെയ്യണമെന്നാണ് സി.പി.ഐ നിലപാട്. ഇതുസംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നുണ്ട്. എൻ.സി.പി വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യം സി.പി.എം കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുണ്ട്. അവർ സീറ്റിന് അവകാശവാദം ഉന്നയിച്ചേക്കും.
കഴിഞ്ഞ തവണ എൽ.ജെ.ഡിയുടെ സ്ഥാനാർഥിയായി വിജയിച്ച ജില്ല പഞ്ചായത്തിലെ വനിത അംഗം ഇപ്പോൾ മുസ്ലിം ലീഗിലാണ്. ഇടതുമുന്നണി ജില്ല നേതൃയോഗം വ്യാഴാഴ്ച കൽപറ്റയിൽ ചേരുന്നുണ്ട്. മൂന്ന് പാർട്ടി പ്രതിനിധികൾ എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയിൽ 33 അംഗങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.