ജനമനസ്സറിയാന്‍ ജില്ലപഞ്ചായത്ത്; പഞ്ചവത്സര പദ്ധതിക്ക് ആശയങ്ങള്‍ നല്‍കാം
text_fieldsകൽപറ്റ: ജില്ലയുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജനമനസ്സറിയുന്നതിന് ജില്ല പഞ്ചായത്ത്. അടുത്ത അഞ്ചു വര്‍ഷം ജില്ലയില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചാണ് വിവിധ മേഖലകളിലെ വിദഗ്ധരിൽനിന്നും പൊതുജനങ്ങളില്‍നിന്നും ആശയങ്ങള്‍ ക്ഷണിച്ചത്. ജില്ല പഞ്ചായത്തിന്‍റെ 2022-27 പഞ്ചവത്സര പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ വികസനം, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ചെല്ലാം ആശയങ്ങള്‍ നല്‍കാം.
വിഷയ മേഖലയിലെ വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും വാട്‌സ്ആപ് /ഇ-മെയില്‍ /തപാല്‍ മുഖേന ആശയങ്ങള്‍ ജില്ല പഞ്ചായത്തിന് ലഭ്യമാക്കാമെന്ന് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ അറിയിച്ചു. നിർദേശങ്ങള്‍ മാര്‍ച്ച് എട്ടിനകം ലഭ്യമാക്കണം. പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തിയും പ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചും സാധ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ജില്ല പഞ്ചായത്ത് ഈ ഉദ്യമത്തിലൂടെ ശ്രമിക്കുന്നത്.
8281040062 എന്ന വാട്‌സ്ആപ് നമ്പറിലോ plandpwynd@gmail.com എന്ന ഇ-മെയിലിലോ ജില്ല പഞ്ചായത്ത് ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കല്‍പറ്റ നോര്‍ത്ത്, വയനാട് എന്ന വിലാസത്തിലോ പദ്ധതി നിർദേശങ്ങള്‍ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.