ക്വാറൻറീൻ ലംഘനം: 45 ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തി–ജില്ല പൊലീസ് മേധാവി
text_fieldsകൽപറ്റ: കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ക്വാറൻറീന് നിര്ദേശിക്കപ്പെട്ടവര് നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളില്‍ റൂം ക്വാറൻറീനില്‍ കഴിയണമെന്ന് ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു. ക്വാറൻറീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് ജില്ലയില്‍ 45 ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തി. ജില്ലയില്‍ ഞായറാഴ്ച ക്വാറൻറീന് ലംഘനത്തിന് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.
വീടുകളിലെ മറ്റുള്ളവരും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചുവേണം കഴിയാന്‍. ക്വാറൻറീനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ആർ.ആർ.ടി/ആരോഗ്യ വകുപ്പ് /തദ്ദേശ വകുപ്പ്/ പൊലീസ് എന്നിവരുടെ സഹായം തേടാം.
ക്വാറൻറീന് നിര്ദേശിക്കപ്പെട്ടവര് ഒരുകാരണവശാലും വീട്ടില്‍നിന്ന് പുറത്തിറങ്ങരുത്. ലംഘിക്കുന്നവരെ വീടുകളിൽ തുടരാൻ അനുവദിക്കാതെ സി.എഫ്.എൽ.ടി.സിയിലേക്കോ ഡി.സി.സിയിലേക്കോ മാറ്റും. ക്വാറൻറീൻ നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.