വിദ്യാർഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതായി പരാതി
text_fieldsകല്പറ്റ: വിദ്യാഭ്യാസ വായ്പക്ക് അപേക്ഷ സമര്‍പ്പിച്ച കുടുംബത്തിന് വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് കാണിച്ച് ബാങ്ക് വായ്പ നിരസിച്ചതായി പരാതി. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്ത് കണ്ണോത്ത് സ്വദേശിയായ കണ്ടത്തില്കുടിയില് സെലിന് വര്‍ഗീസ് ബംഗളൂരൂവില്‍ ബി.എസ്സി നഴ്സിങ്ങിന് പഠിക്കുന്ന തെൻറ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് സമര്‍പ്പിച്ച വായ്പ അപേക്ഷയാണ് കോഴ്സിെൻറ സാധ്യതകള്‍ കുറവായതിനാല്‍ വായ്പ തിരിച്ചടക്കാനുള്ള സാമ്പത്തികശേഷി മതിയാവില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞതെന്ന് സെലിന് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാര്‍ഥിയെ കോളജില്‍ ചേര്‍ക്കുമ്പോള്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ കണ്ണോത്ത് ബ്രാഞ്ചില്‍ 5,40,000 രൂപ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുകയും നല്‍കാമെന്ന് വാക്കാല്‍ പറയുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ കണ്ട് കോളജ് പ്രവേശനം നേടിയശേഷം ആവശ്യപ്പെട്ട എല്ലാ രേഖകളും ബാങ്കില്‍ സമര്‍പ്പിച്ചു. ഈ രേഖകള്‍ കല്പറ്റ റീജനല്‍ ഓഫിസിലേക്ക് അയക്കുകയും അവിടെ നിന്നും വായ്പ നിഷേധിക്കുകയുമായിരുന്നു.
വിദ്യാര്‍ഥിനിക്ക് അകാരണമായി വായ്പ നിഷേധിച്ച ബാങ്ക് നടപടിയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത കേരള കോണ്‍ഗ്രസ് എം ഭാരവാഹികൾ അറിയിച്ചു.
വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ് നിലവില്‍. അതിനാല്‍ പഠനം തുടരുന്നതിനാവശ്യമായ വായ്പ ഉടന്‍ അനുവദിച്ച് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബാങ്ക് ജീവനക്കാരെ തടയുന്നതടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കുമെന്നും കേരള കോണ്‍ഗ്രസ് എം വനിത വിഭാഗം ജില്ല പ്രസിഡന്റ് പി.എം. ജയശ്രീ, ജില്ല കമ്മിറ്റി അംഗങ്ങളായ ബില്ലിഗ്രാം, ടി.ഡി. മാത്യു, ജോസ് തോമസ് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.