എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം സമര്‍പ്പണം ഇന്ന്
text_fieldsകൽപറ്റ: പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാടിനു സമര്‍പ്പിക്കലും രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 11.30ന് നടക്കും. ദേവസ്വം-പട്ടികജാതി-പട്ടികവർഗ-പിന്നാക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ എന്‍ ഊര് പദ്ധതി നാടിനായി സമര്‍പ്പിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് രണ്ടാംഘട്ടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.
മഴക്കാഴ്ച എക്സിബിഷന്‍ ഒ.ആര്‍. കേളു എം.എല്‍.എയും കുടുംബശ്രീ ട്രൈബല്‍ കഫ്റ്റീരിയ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഗോത്രജനതയുടെ സമഗ്രപുരോഗതി ലക്ഷ്യംവെച്ച് തനത് പാരമ്പര്യം, ജീവിത രീതി, ആചാരാനുഷ്ഠാനങ്ങള്‍ കലകള്‍ എന്നിവ പുറംലോകത്തിന് പരിചയപ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട ഉപജീവനമാര്‍ഗം വിഭാവനംചെയ്യുന്ന പദ്ധതിയാണ് 'എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജ്'.
വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സർവകലാശാലക്ക് സമീപമാണ് പൈതൃക ഗ്രാമം. പദ്ധതി പ്രവര്‍ത്തനസജ്ജമാകുന്നതോടെ അമ്പത് പട്ടിക വര്‍ഗ യുവാക്കള്‍ക്ക് പ്രത്യക്ഷമായും ആയിരത്തോളം ഗോത്രകുടുംബങ്ങള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മഴക്കാല ഗോത്ര തനത് ഭക്ഷ്യമേള, മഴക്കാല ഗോത്ര കലാരൂപ പ്രദര്‍ശനം, മഴക്കാല ഗോത്രപുരാതന കാര്‍ഷിക വിള, ഉപകരണ പ്രദര്‍ശനം, മഴക്കാല ഗോത്ര മരുന്നുകള്‍, ഗോത്ര തനത് ആവിക്കുളി, പി ആര്‍.ഡിയുടെ ഗോത്ര ഫോട്ടോഗ്രഫി പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.