ഇനി വ്യായാമം കലക്ടറേറ്റ് പാര്‍ക്കില്‍; ഓപണ്‍ ജിം ഒരുങ്ങി
text_fieldsകൽപറ്റ: ലോക ഹൃദയദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി ആരോഗ്യവകുപ്പ് കലക്ടറേറ്റ് പാര്‍ക്കില്‍ ഓപണ്‍ ജിം സ്ഥാപിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിെൻറ പ്രാധാന്യം കണക്കിലെടുത്താണ് ആരോഗ്യവകുപ്പിെൻറ 2019-20 പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കായി ഓപണ്‍ ജിം ആരംഭിച്ചത്.
ജില്ല ഭരണകൂടത്തിെൻറ സഹകരണത്തോടെ ആരംഭിച്ച ജിംനേഷ്യത്തിെൻറ നടത്തിപ്പുചുമതല ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിനാണ്. വ്യായാമത്തിെൻറ ഗുണഫലങ്ങള്‍ വിവരിക്കുന്ന ബോര്‍ഡും ലഘുവ്യായാമത്തിന് സഹായിക്കുന്ന യന്ത്രങ്ങളും പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്. കുടവയര്‍ കുറക്കാന്‍ സഹായിക്കുന്ന ആബ് ട്രെയിനര്‍, റോവര്‍, ഷോള്‍ഡര്‍ പ്രസ്, സൈക്കിള്‍, സ്റ്റെപ് ട്രെയിനര്‍, ഷോള്‍ഡര്‍ വീല്‍, ലെഗ് പ്രസ് കം സ്റ്റാൻഡിങ് ട്വിസ്റ്റര്‍, ഔട്ട്ഡോര്‍ ഫിറ്റ്നസ് ഹിപ് സ്ക്വാട്ട്, ചെസ്റ്റ് പ്രസ് തുടങ്ങിയവയാണ് ഓപണ്‍ ജിംനേഷ്യത്തില്‍ സജ്ജീകരിച്ചത്.
ജീവനക്കാര്‍ക്ക് ജോലി ഇടവേളകളില്‍ ജിം ഉപയോഗിക്കാം. പൊതുജനങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമയക്രമീകരണം നടത്തി ജിം ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രി, മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെൻറര്‍, നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം പരിസരങ്ങളിലും ഓപണ്‍ ജിം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം. മുഹമ്മദ് ബഷീര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക, എന്‍.എച്ച്.എം ഡി.പി.എം ഡോ. സമീഹ സൈതലവി, എന്‍.സി.ഡി നോഡല്‍ ഓഫിസര്‍ ഡോ. പ്രിയ സേനന്, ഡി.എസ്.ഒ സാവന്‍ സാറ മാത്യു, ആര്‍ദ്രം അസി. നോഡല്‍ ഓഫിസര്‍ അംജിത് രവീന്ദ്രന്, ഡി.ടി.പി.സി മാനേജര്‍ പി.എം. രതീഷ് ബാബു, ജില്ല മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഐ.സി.ഡി.എസ് സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്, എന്‍.എച്ച്.എം ജൂനിയര്‍ കണ്‍സൾട്ടൻറ് കെ.എസ്. നിജില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.