പ്രതിഷേധം കടുപ്പിച്ച് കർഷകർ, വയനാട് സംരക്ഷണ സമിതി രൂപവത്കരിച്ചു
text_fieldsകൽപറ്റ: പരിസ്ഥിതി ലോല മേഖല, വന്യമൃഗ ശല്യം, കടുവ സേങ്കതം, കൃഷി നാശം തുടങ്ങിയ കർഷക പ്രശ്നങ്ങളിൽ അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് സമരങ്ങൾ ഏറ്റെടുത്ത് സ്വതന്ത്ര സംഘടനകൾ. മുഖ്യധാരാ പാർട്ടികളിലും ചർച്ച ചൂടുപിടിച്ചിട്ടുണ്ട്. ബഫർസോൺ തീരുമാനത്തിൽനിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കാൻ ബത്തേരിയിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കർഷക പ്രശ്നം അവഗണിക്കുകയാണെന്നാണ് കർഷകരുടെ പരാതി. ഒക്ടോബർ 15നു മുമ്പ് സർക്കാർ തീരുമാനം വരുമെന്നാണ് പ്രതീക്ഷ. കർഷക രക്ഷാ സമിതിയുമായി മന്ത്രി ടി. പി. രാമകൃഷ്ണൻ നടത്തിയ ചർച്ചയിൽ കോഴിക്കോട് ഡി.എഫ്.ഒയോട് പഠനറിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പന്നി, കുരങ്ങ്, മയിൽ, മാൻ തുടങ്ങിയ വന്യജീവികളെ 1972ലെ വൈൽഡ് ലൈഫ് െപ്രാട്ടക്ഷൻ ആക്ട് 62 വകുപ്പ് പ്രകാരം ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ ജില്ലയിലെ പഞ്ചായത്തുകളും നഗരസഭയും പ്രമേയം പാസാക്കി സർക്കാറിലേക്ക് അയക്കണം. സാമുദായിക, കർഷക, സാംസ്കാരിക സംഘടനകളുടെ സംയുക്ത യോഗം വയനാട് സംരക്ഷണ സമിതിക്ക് രൂപം നൽകി.
മാനന്തവാടി, ബത്തേരി(മലങ്കര), കോഴിക്കോട്,കോട്ടയം, മീനങ്ങാടി, ബത്തേരി (ഓർത്തഡോക്സ്) രൂപതകളും, സമസ്ത, എസ്. വൈ. എസ്, എസ്. എൻ.ഡി. പി,എൻ. എസ്. എസ്, വ്യാപാരിവ്യവസായി ഏകോപനസമിതി, കാർഷികപുരോഗമനസമിതി, ജനസം രക്ഷണസമിതി, ഹരിതസേന, ഇൻഫാം, ഫാർമേർസ് റിലീഫ് ഫോറം, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, വയനാടൻ ചെട്ടി സമാജം, എം.സി.എ, കത്തോലിക്ക കോൺഗ്രസ്, വൈ. എം. സി. എ, എക്യുമിനിക്കൽ ഫോറം, വയനാട് കർഷക കൂട്ടായ്മ,കുറിച്യ സമുദായ സംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തിലാണ് സംരക്ഷണ സമിതി.
യോഗം ബത്തേരി രൂപത വികാരി ജനറാൽ മാത്യു അറമ്പങ്കുടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. മോൺ.തോമസ് മണക്കുന്നേൽ (ചെയർമാൻ), ഫാ. ആേൻറാ മമ്പള്ളി (വർക്കിങ്ങ് ചെയർമാൻ), പി. എം ജോയി (ജനറൽ കൺ), സാലു അബ്രാഹം (ജനറൽ സെക്രട്ടറി), ഹാരിസ് ബാഖവി(ട്രഷറർ) അഡ്വ. ഫാ. തോമസ് ജോസഫ് തേരകം ( , ലീഗൽ സെൽ കോഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.
ഫാ. െജയിംസ് പുത്തൻപറമ്പിൽ, എം. സുരേന്ദ്രൻ, ഫാ.ബേബി ഏലിയാസ്, നസീർ കോട്ടത്തറ, ജോസഫ് പ്ലാറ്റോ, പി. വൈ. മത്തായി, പി.സി. ബിജു, ഫാ. ഷിജോ കുഴിപ്പല്ലിൽ, വൽസ ചാക്കോ, രാജൻ തോമസ്, ഫാ. അബ്രാഹം ആശാരിപറമ്പിൽ, ഗഫൂർ വെണ്ണിയോട്, അനീഷ് കെ. തോമസ്, ലത്തീഫ്, ഉനൈസ് കല്ലൂർ എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തി ദിനത്തിൽ പൊഴുതനയിൽ വൈകീട്ട് മൂന്നിന് ധർണ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.