ബഫർ സോൺ പ്രഖ്യാപനം: കർഷകപ്രതിഷേധം പടരുന്നു
text_fieldsകൽപറ്റ: ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ ഭവനങ്ങളിലും ദേവാലയങ്ങളിലും പ്രതിഷേധ സംഗമങ്ങൾ നടത്തും. ഭദ്രാസനത്തിനു കീഴിലെ ഇടവകകളിൽ സെപ്റ്റംബർ 27ന് പ്രതിഷേധ സംഗമം നടത്തും. ഇടവക മാനേജിങ് കമ്മിറ്റി, സൺഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ എന്നിവ നേതൃത്വം നൽകും. ഭദ്രാസന മെത്രാപോലീത്ത സഖറിയാസ് മോർ പോളികാർപ്പോസ് ഇടവക തലത്തിലേക്ക് സർക്കുലർ അയച്ചു. ആശങ്കയിലാവുന്ന ജനങ്ങൾക്കൊപ്പം സഭ നിലകൊള്ളുമെന്നും മേഖലാതലത്തിൽ വിവിധ സമിതികൾ രൂപവത്കരിക്കുമെന്നും ബിഷപ് പറഞ്ഞു. സമരങ്ങൾക്ക് നേതൃത്വം നൽകാൻ ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരമ്പുഴയിൽ ചെയർമാനായും, ഫാ.ഡോ. ജേക്കബ് മിഖായേൽ പുല്യാട്ടേൽ, ഫാ.ജോർജ് കവുംങ്ങുംപള്ളി, ഫാ.ബാബു നീറ്റുങ്കര, ഫാ.പി.സി. പൗലോസ്, ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അംഗങ്ങളായും കോഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.
കരട് റദ്ദാക്കണം
പുൽപള്ളി: മരക്കടവ്, പെരിക്കല്ലൂർ പ്രദേശങ്ങളിെല കർഷകർക്കും വിളകൾക്കും സംരക്ഷണം നൽകണമെന്നും കാർഷിക ബിൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മരക്കടവ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
ബഫർ സോൺ കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ പി. രഞ്ജിത്ത് , മരക്കടവ് സെൻറ് ജോസഫ് ചർച്ച് വികാരി ഫാ. സാേൻറാ അമ്പലത്തറ, ശിവരാമൻ പാറക്കുഴി, വർഗീസ് മുരിയൻകാവിൽ, ഷിനു കച്ചറയിൽ, ജോസ് നെല്ലേടം, ജോസ് ചെറിയാൻ, പി.വി. സെബാസ്റ്റ്യൻ, സ്റ്റെഫിൻ എൽദോസ് എന്നിവർ സംസാരിച്ചു.
ജനസംരക്ഷണ സമിതി ഉപവസിച്ചു
കൽപറ്റ: പരിസ്ഥിതിലോല മേഖല പ്രഖ്യാപന നീക്കത്തിനെതിരെ കൽപറ്റ ജനസംരക്ഷണ സമിതിയുടെ ഉപവാസ സമരം വയനാട് കലക്ടറേറ്റ് പടിക്കൽ അഡ്വ. ഡോ. ഫാ. തോമസ് ജോസഫ് തേരകം ഉദ്ഘാടനം ചെയ്തു. ചർച്ചകളില്ലാതെ നടപ്പാക്കാൻ ശ്രമിക്കുന്ന കരട് വിജ്ഞാപനം ഉദ്യോഗസ്ഥ, രാഷ്ട്രീയ ഗൂഢാലോചനയിൽ രൂപപ്പെട്ടതാണെന്ന് അദ്ദേഹം ആരോപിച്ചു. ഫൊറോന വികാരി ഫാ. ജോസ് വടയാപറമ്പിൽ അധ്യക്ഷതവഹിച്ചു. ജോണി പാറ്റാനി, വിജി നെല്ലിക്കുന്നേൽ, ഫാ. റെജി മുതുകത്താനി, ഷിബു മാവേലിക്കുന്നേൽ, പോൾ കരിമ്പനാക്കുഴി, സിസ്റ്റർ അൻലിറ്റ് എന്നിവർ സംസാരിച്ചു.
കെ.സി.വൈ.എം പ്രതിഷേധിച്ചു
മുള്ളൻകൊല്ലി: വയനാട്, ആറളം, കൊട്ടിയൂർ തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വന്യജീവി സങ്കേതം വിപുലമാക്കുന്ന രീതിയിൽ ബഫർ സോൺ പ്രഖ്യാപിച്ച നീക്കത്തില്‍നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കെ.സി.വൈ.എം മുള്ളൻകൊല്ലി മേഖല സമിതി പ്രമേയം പാസാക്കി. വനം വകുപ്പിെൻറയും സർക്കാറിെൻറയും കർഷകവിരുദ്ധ നിലപാടിൽ കെ.സി.വൈ.എം പ്രതിഷേധിച്ചു.
ഫാ.സാേൻറാ അമ്പലത്തറ, ജസ്റ്റിൻ വേങ്ങശ്ശേരി, ബിബിൻ മേമാട്ട്, അരുൺ ഇടത്തുംപറമ്പിൽ, ആൽബിൻ കൂട്ടുങ്കൽ, അബിൻ, സിസ്റ്റർ അഞ്ജലി, ബിനില, അമ്പിന, രേഷ്മ, ജോമോൻ, ആേൻറാ എന്നിവർ സംസാരിച്ചു.
കർഷക വഞ്ചനദിനം ആചരിച്ചു
കൽപറ്റ: കേരള കോൺഗ്രസ് (എം ) ജോസഫ് വിഭാഗം ജില്ല കമ്മിറ്റി കർഷക വഞ്ചനദിനം ആചരിച്ചു. ആക്ടിങ് പ്രസിഡൻറ് പി. അബ്്ദുൽ സലാം അധ്യക്ഷതവഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം വി. ജോൺ ജോർജ്, ജോസഫ് കളപ്പുര, ജോസ് തലച്ചിറ, മത്തായി കടുപ്പിൽ, വർഗീസ് മാസ്റ്റർ, പി.കെ. രാജൻ, നിക്സൻ ഫ്രാൻസിസ്, ഡി. അനികുമാർ, അഷ്റഫ് പൂക്കയിൽ, സോണി കുര്യൻ, കെ.ജെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ 29ന് 10ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യും.
കാർഷിക പുരോഗമന സമിതി വനിത കൂട്ടായ്മ
കൽപറ്റ: മലബാർ വന്യജീവി സങ്കേതം ബഫർ സോൺ നിർദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി വനിത കൂട്ടായ്മ സമരത്തിലേക്ക്. സെപ്റ്റംബർ 26ന് രണ്ടിന് ബത്തേരി ന്യൂ യൂനിവേഴ്സൽ കോളജ് ഹാളിൽ സമര പ്രഖ്യാപന യോഗം ചേരും. വത്സ ചാക്കോ അധ്യക്ഷതവഹിച്ചു. പ്രഫ. താര ഫിലിപ്, സ്വപ്ന ആൻറണി, ഇ.സി. പുഷ്പവല്ലി, ഇ.ടി. ശഹർ ബാനു, സന്ധ്യ മനോജ്, സാജിത ലത്തീഫ്, എ.പി. വിമല, ടി.വി. ധന്യ, കെ.വി. ഗീത, ജെസി ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.