കൽപറ്റയിലെ 16 സ്ഥാപനങ്ങളിൽ പരിശോധന
text_fieldsകൽപറ്റ: നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കൽപറ്റ ടൗണിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി.
16 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ആറെണ്ണത്തിന് നോട്ടീസ് നൽകി. മൂന്ന് സ്ഥാപനങ്ങൾക്ക് നിയമങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകി. സിവിൽ സ്റ്റേഷൻ കാന്റീൻ, ഇന്ദ്രിയ, അഫാസ്, രുചി മെസ്, 1980, ന്യൂ ഇന്ത്യൻ കോഫി ഹൗസ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഇന്ദ്രിയയിൽനിന്ന് പഴകിയ മട്ടനും ചിക്കനുമാണ് പിടിച്ചെടുത്തത്.
സിവിൽ സ്റ്റേഷനിലെ കാന്റീനിൽനിന്ന് പഴകിയ നൂൽപുട്ട്, വെള്ളപ്പം എന്നിവയും പിടികൂടി. അഫാസ് ഹോട്ടലിൽനിന്ന് കടലയും പച്ചക്കറി വിഭവങ്ങളുമാണ് പിടികൂടിയത്. ബൈപാസിലെ 1980 ഹോട്ടലിൽനിന്ന് പഴകിയ ചിക്കനും ചമ്മന്തിയുമാണ് ആരോഗ്യവകുപ്പ് അധികൃതർ പിടിച്ചെടുത്തത്. ന്യൂ ഇന്ത്യൻ കോഫി ഹൗസിൽനിന്ന് പുട്ട്, പപ്പടം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
തുടർ ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.