കഞ്ചാവ് കൈവശംവെച്ച പ്രതിക്ക് 20,000 പിഴയും രണ്ടുകൊല്ലം കഠിനതടവും
text_fieldsകൽപറ്റ: മാനന്തവാടി-തലശ്ശേരി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപം 1.150 കിലോഗ്രാം കഞ്ചാവുമായി 2018ല് പിടിയിലായ യുവാവിന് രണ്ടുവർഷം തടവും 20,000 രൂപ പിഴയും. കാവുംമന്ദം സ്വദേശി നിതിൻ പരമേശ്വരനാണ് കൽപറ്റ അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. നർകോട്ടിക് സ്പെഷൽ ജഡ്ജ് അനിൽകുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജെ. ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ജില്ല അഡീഷനൽ എക്സൈസ് കമീഷണറായിരുന്ന എൻ. രാജശേഖരൻ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുരേഷ് കുമാർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.