ജനറൽ ആശുപത്രി അത്യാഹിത വിഭാഗം അടച്ചു; സൂപ്രണ്ടിനെ ഉപരോധിച്ചു
text_fieldsകൽപറ്റ: ഗവ. ജനറൽ ആശുപത്രി അത്യാഹിത വിഭാഗം മുന്നറിയിപ്പില്ലാതെ പൂട്ടിയതിൽ പ്രതിഷേധിച്ച് ലോക്താന്ത്രിക് യുവജനതാദളിെൻറ ആഭിമുഖ്യത്തിൽ പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. ഏപ്രിൽ ഏഴിനാണ് അത്യാഹിത വിഭാഗം അടച്ചത്. ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്നടക്കം വിദഗ്ധ ചികിത്സക്ക് എത്തുന്ന രോഗികളും അപകടങ്ങളിൽപെട്ട് ചികിത്സ തേടുന്നവരും പ്രയാസത്തിലായി. ഇവിടെ എത്തുന്ന രോഗികളെ അധികൃതർ സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയാണെന്ന പരാതി ലഭിച്ചതിനാലാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു.
തുടർന്ന്, കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരുടെ പ്രതിനിധികൾ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ, നഗരസഭ ചെയർമാൻ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ രാവിലെ മുതൽ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിക്കുമെന്ന ഉറപ്പുലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉപരോധത്തിന് യുവജനതാദൾ സംസ്ഥാന കമ്മിറ്റിയംഗം കെ.ബി. രാജുകൃഷ്ണ, ജില്ല പ്രസിഡൻറ് യു.എ. അജ്മൽ, സജിത്ത്, കെ.ടി. ഹാഷിം, ജിതിൻ രാജേന്ദ്രൻ, ഷൈജൽ കൈപ്പ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.