വ്യാപാരിസംഘത്തില്നിന്ന് സ്വര്‍ണം കാണാതായ സംഭവം: മുന്‍ അക്കൗണ്ടൻറ് പൊലീസിൽ പരാതി നല്കി
text_fieldsകല്പറ്റ: പുല്പള്ളി വ്യാപാരി വ്യവസായി സഹകരണ സംഘത്തില്‍നിന്ന് കാണാതായിയെന്ന് ഭരണസമിതി പറയുന്ന 57 ഗ്രാം സ്വര്‍ണം കണ്ടെത്തുന്നതിന് നടപടി ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക്് പരാതി. പണയവസ്തുവായ സ്വര്‍ണം കാണാതായതുമായി ബന്ധെപ്പട്ട് സംഘം ജോലിയില്‍നിന്ന് പിരിച്ചുവിട്ട അക്കൗണ്ടൻറ് മിനി മത്തായിയാണ് പരാതിക്കാരി.സംഘത്തിെൻറ ബത്തേരി ശാഖയില്‍നിന്നെടുത്ത എട്ട് സ്വര്‍ണപ്പണയ വായ്പകളില്‍ നാലെണ്ണത്തില്‍ പണയ ഉരുപ്പടികള്‍ തിരികെ ലഭിച്ചില്ലെന്ന ഇടപാടുകാരെൻറ പരാതിയിലായിരുന്നു മിനിക്കെതിരെ നടപടിയെടുത്തത്.
സംഘത്തിെൻറ ബത്തേരി ശാഖയില്‍ മിനി അക്കൗണ്ടൻറായിരിക്കെയാണ് സ്വര്‍ണപ്പണയ വായ്പകളെടുത്തത്. ഇതില്‍ ഒരുഭാഗം തിരികെ കിട്ടിയില്ലെന്ന പരാതി 2016 ഒക്ടോബര്‍ 31നാണ് സംഘം സെക്രട്ടറിക്ക് നല്‍കിയത്. ഇതിെൻറ അടിസ്ഥാനത്തില്‍ 2017 ജൂലൈ മൂന്നിന് മിനിയെ സസ്പെന്‍ഡ് ചെയ്തു. 20 വര്‍ഷം സംഘത്തില്‍ ജോലിചെയ്ത തന്നെ, പ്രഹസന ആഭ്യന്തര അന്വേഷണം നടത്തി കുറ്റപത്രം നല്കി 2017 ഡിസംബര്‍ 19നാണ് പിരിച്ചുവിട്ടതെന്ന് ഇവർ ആരോപിച്ചു. കാണാനില്ലെന്നുപറയുന്ന സ്വര്‍ണം ഇടപാടുകാരൻ തിരിച്ചെടുത്ത് സംഘം കലക്ഷന്‍ ഏജൻറ് മുഖേന 2016 മേയ് ഒമ്പതിന് പണയംവെച്ചതാണ്.
അന്നത്തെ സംഘത്തിെൻറ സ്വര്‍ണപ്പണയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പരാതി ഉയര്‍ന്നപ്പോള്‍ താന്‍ പണയം വെച്ചത് സ്വന്തം സ്വര്‍ണമാണെന്ന് അവകാശപ്പെട്ട കലക്ഷന്‍ ഏജൻറിനെ സംരക്ഷിക്കുന്ന നിലപാടാണ് സംഘം ഭരണസമിതിയും സെക്രട്ടറിയും സ്വീകരിച്ചത്.സ്വര്‍ണം നഷ്ടപ്പെട്ടുവെന്നുപറയുമ്പോഴും സംഘം സെക്രട്ടറി അത് കണ്ടെടുക്കുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്തതായി അറിവില്ല. സംഘത്തില്‍നിന്ന് പിരിച്ചുവിട്ടതിനെതിരെ കോഴിക്കോട് സഹകരണ ആര്ബിട്രേഷന് കോടതിയില്‍ നല്കിയ പരാതിയില്‍ 2021 ഏപ്രില്‍ 27ന് തനിക്ക് അനുകൂലമായ വിധിയുണ്ടായി. ഈ സാഹചര്യത്തില്‍ സ്വര്‍ണം കണ്ടെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് മിനി പരാതി നൽകിയിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.