അടച്ചുപൂട്ടലുകൾക്കു ശേഷം ജിംനേഷ്യങ്ങൾ തുറന്നു
text_fieldsകൽപറ്റ: കോവിഡ് നിയന്ത്രണങ്ങളിൽ അടച്ചിട്ട ജിംനേഷ്യങ്ങളും ഫിറ്റ്നെസ് സെൻററുകളും പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിലാണ് സർക്കാർ ഉത്തരവ് പ്രകാരം അടച്ചുപൂട്ടിയത്. അഞ്ചു മാസം അടച്ചിട്ടപ്പോൾ വാടക നൽകാൻ പോലും കഴിയാതെ ഉടമകൾ പ്രയാസത്തിലായി.
ഇപ്പോൾ കർശന നിർദേശങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെയും വൈകീട്ടും പരിശീലനമുണ്ട്. മാസ്ക്കും കൈയുറകളും നിർബന്ധമാണ്. കവാടത്തിൽ സാനിറ്റൈസർ ഉപയോഗത്തിനും തെർമൽ പരിശോധനക്കും ശേഷമാണ് പ്രവേശനം. ഉപകരണങ്ങൾ മതിയായ അകലം പാലിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് ഭീഷണിയിൽ ജില്ലയിലെ അമ്പതോളം ഫിറ്റ്നസ് സെൻററുകളാണ് വാടക, വൈദ്യുതി തുടങ്ങിയവ നൽകാനാകാതെ ദുരിതത്തിലായത്. വായ്പയെടുത്ത് ജിംനേഷ്യം തുടങ്ങിയവർ കടക്കെണിയിൽ കുരുങ്ങി. ജില്ലയിൽ 80 ശതമാനം ജിമ്മുകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഉപകരണങ്ങൾ നന്നാക്കാനും സുരക്ഷ സംവിധാനങ്ങൾക്കും വലിയ തുകയാണ് പലരും ചെലവഴിച്ചത്. ജിമ്മിലെത്തുന്നവരുടെ എണ്ണം ഇപ്പോൾ കുറവാണങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിൽ കൂടുതൽ സജീവമാകുമെന്ന കണക്കുകൂട്ടലിലാണ് ഉടമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.