ക്രിക്കറ്റില്‍ മുന്നേറാൻ കഠിനപ്രയത്നം ആവശ്യം -കപില്‍ദേവ്
text_fieldsകല്പറ്റ: ക്രിക്കറ്റില്‍ മുന്നേറാനും വ്യക്തിമുദ്ര പതിപ്പിക്കാനും കഠിനപ്രയത്നം കൂടിയേതീരൂവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് കപില്‍ദേവ്. ക്രിക്കറ്റ് പരിശീലനം നേടുന്ന കുട്ടികളുമായി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
ഒരാളെ മാത്രം റോള്‍ മോഡലാക്കിയാകരുത് പരിശീലനം. പലരില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളണം. തനിക്ക് ഒന്നിലധികം റോള്‍ മോഡല്‍ ഉണ്ടായിരുന്നു. ബാല്യത്തില്‍ ജ്യേഷ്ഠനും സ്കൂള്‍ ലീഡറും പ്രചോദനമായവരാണ്. ഓട്ടോഗ്രാഫ് വാങ്ങാനല്ല, കൊടുക്കാന്‍ തക്കവണ്ണം വളരാനുള്ള പരിശ്രമമാണ് ക്രിക്കറ്റ് അഭ്യസിക്കുന്നവരില്നിന്നു ഉണ്ടാകേണ്ടതെന്നും കപില്‍ദേവ് പറഞ്ഞു. ടൂറിസം ആതിഥേയ രംഗത്ത് പ്രവര്‍ത്തിക്കുന്ന മോറിക്കാപ്പ് ഗ്രൂപ് കൃഷ്ണഗിരി സ്റ്റേഡിയത്തിനു സമീപം ‘ലോര്‍ഡ്സ്-83’ എന്ന പേരില്‍ നിര്‍മിച്ച ആഡംബര റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിനു വയനാട്ടില്‍ എത്തിയപ്പോഴാണ് കപില്‍ ദേവ് കൃഷ്ണഗിരി സ്റ്റേഡിയം സന്ദര്‍ശിച്ചത്. യുവ ക്രിക്കറ്റ് താരങ്ങളുമായും കെ.സി.എ അക്കാദമി പെൺകുട്ടികളുമായും അദ്ദേഹം സംവദിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ജില്ല ക്രിക്കറ്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ കെ.സി.എ മെംബർമാരായ ടി.ആർ. ബാലകൃഷ്ണൻ, ജാഫർ സേട്ട്, ജില്ല അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ സമദ്, ജോയന്റ് സെക്രട്ടറി എ.എം. നൂർഷ, ട്രഷറർ രാജൻ പുലൂർ, പി.പി. ഡേവിഡ്, കെ. ബ്രിജേഷ്, ടി.കെ. നിസാർ, സുനിൽ കുമാർ, മുഹമ്മദ് യൂസഫ്, സലിം കടവൻ, ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.