ഹെൻസ മെഹറിന് വേണം എല്ലാവരുടെയും കാരുണ്യം
text_fieldsകൽപറ്റ: ഹെൻസ മെഹറിൻ എന്ന രണ്ടുവയസ്സുകാരിയുടെ ഇപ്പോഴത്തെ അവസ്ഥ കാണുന്ന ആരുടെയും കണ്ണ് നിറയും. കിടപ്പിൽ വേദന സഹിക്കാനാവാതെ വാവിട്ട് കരയുന്ന രംഗം കാണുന്നവർക്കും സഹിക്കാനാവില്ല. ചിരിച്ചുകളിച്ച് പിച്ചവെക്കേണ്ട ഈ പിഞ്ചു പ്രായത്തിൽ രോഗം തളർത്തിയ കിടക്കപ്പായയിൽ കഴിയേണ്ടിവരുന്ന കുരുന്നിനെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും.
പടിഞ്ഞാറത്തറ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് വീട്ടിക്കാമൂല ടീച്ചർമുക്കിലെ വേളത്ത് ഫിറോസ്-ഹസ്ന ദമ്പതിമാരുടെ രണ്ട് വയസ്സും നാലുമാസവും പ്രായമായ കുരുന്നിന് ഹൈഡ്രോ സഫാറിസ് എന്ന അപൂർവ രോഗവും അപസ്മാരവും പിടിപെട്ട് ദുരിതക്കിടക്കയിലാണ്. ആറു വർഷം നീണ്ട തുടർ ചികിത്സയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
കൂലിപ്പണിക്കാരനായ ഫിറോസിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സ ചെലവ്. കരുണയുടെ ഉറവ വറ്റാത്ത സുമനസ്സുകളിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ചെയർമാനും വാർഡംഗം എം.പി. നൗഷാദ് കൺവീനറുമായി പ്രദേശവാസികൾ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
15 ലക്ഷം രൂപയിലധികം ആവശ്യമായി വരുന്ന ചികിത്സക്ക് സുമനസ്സുകൾ സഹായിക്കണമെന്ന് സമിതി ഭാരവാഹികൾ അഭ്യർഥിച്ചു. റഷീദ് നീലാംബരി, അസീസ് കോറോം, എൻ.പി. നൗഷാദ്, സി.കെ. നവാസ് എന്നിവരാണ് ചികിത്സ സഹായ സമിതിയുടെ മറ്റ് ഭാരവാഹികൾ. സഹായം അയക്കേണ്ട വിലാസം: Henza meharin chikilsa dhana sahaya committee, Account number :1000073000000084. South indian bank, Padinjarathara, Wayanad. IFSC: SIBL0001000. ഗൂഗ്ൾ പേ: 9778718259.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.