ഹോട്ടൽ, റസ്റ്റാറന്റ്, കാറ്ററിങ് കേന്ദ്രങ്ങള്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ കര്‍ശന നടപടി
text_fieldsകൽപറ്റ: ഹോട്ടലുകള്‍, റസ്റ്റാറന്റുകള്‍, കാറ്ററിങ് കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലയിലെ മുഴുവന്‍ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ കമീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഭക്ഷ്യസുരക്ഷ കമീഷണറുടെ നിർദേശങ്ങൾ
• ഹോട്ടൽ, റസ്റ്റാറന്റ് എന്നിവക്ക് ഫുഡ്സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷന് നിര്‍ബന്ധമാണ്.
• ഭക്ഷണപദാര്‍ഥം കൈകാര്യം ചെയ്യുന്ന ജീവനക്കാർ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റെടുക്കണം.
• ഭക്ഷ്യശാലകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കെമിക്കല്‍, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോര്‍ട്ട് ആറുമാസത്തിലൊരിക്കല്‍ പുതുക്കണം.
• അല്‍ഫഹം, ഷവര്‍മ തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ ശരിയായ താപനിലയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പാക്കണം.
• മയോണൈസ് പോലുള്ളവ ഒാരോ മണിക്കൂര്‍ ഇടവിട്ട് തയാറാക്കി കൃത്യമായ താപനിലയില്‍ സൂക്ഷിക്കണം.
• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കണം.
• പാകം ചെയ്ത ഭക്ഷണം രണ്ടുമണിക്കൂറില്‍ കൂടുതല്‍ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കരുത്.
• ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.
• കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യമുള്ള ഊഷ്മാവ് നിലനിര്‍ത്താനുള്ള സൗകര്യം ഭക്ഷ്യ കണ്ടയ്നറിന് ഉണ്ടായിരിക്കണം. വാഹനത്തിന് ഫുഡ്സേഫ്റ്റി രജിസ്ട്രേഷന്, ലൈസന്‍സ് നേടിയിരിക്കണം.
• പാഴ്സല്‍ വില്പന നടത്തുമ്പോള്‍ തീയതി, തയാറാക്കിയ സമയം, എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണമെന്ന വിവരം എന്നിവ രേഖപ്പെടുത്തണം.
• ഭക്ഷ്യസ്ഥാപനത്തിലെ പാഴ്വസ്തുക്കള്, മറ്റ് മാലിന്യങ്ങള്‍ എന്നിവ പാചകം, വിതരണം ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റി അടച്ച് സൂക്ഷിക്കണം.
• പാചകം ചെയ്യുന്നവരും, വിതരണം ചെയ്യുന്നവരും ഹെയര്‍ നെറ്റ് നിര്‍ബന്ധമായും ധരിക്കണം.
• സ്ഥാപനത്തിനകത്തും പരിസരത്തും ഈച്ച, പ്രാണികള്‍, എലി എന്നിവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം.
• മത്സ്യം, മാംസം, പലചരക്ക് സാധനങ്ങള്‍ മുതലായവ ഫുഡ്സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം.
• ഭക്ഷണ പദാര്‍ഥങ്ങള്‍ തയ്യാറാക്കുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
• വെള്ളം ശേഖരിക്കാന്‍ സംഭരണികള്‍ വൃത്തിയായി കഴുകി അടച്ച് സൂക്ഷിക്കണം.
• ചീഞ്ഞതും കേടായതുമായ മത്സ്യം, മാംസം, പച്ചക്കറികള്‍ എന്നിവ പാചകത്തിനായി ഉപയോഗിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.